സൗജന്യ രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പും മെഗാ രക്തദാന ക്യാമ്പും സംഘടിപ്പിച്ചു


അച്ചൂർ : നാഷണൽ സർവീസ് സ്കീമിന്റെ ജീവദ്യുതി പ്രോജക്റ്റിന്റെ ഭാഗമായി ജി എച് എസ് എസ് അച്ചൂർ എൻ എസ് എസ് യുണിറ്റ് സൗജന്യ രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.
വയനാട് ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ എൻ സി പ്രസാദിന്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന ചടങ്ങ് പൊഴുതന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി അനസ് റോഷ്‌ന സ്റ്റെഫി ഉൽഘാടനം നിർവഹിച്ചു.വൈത്തിരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീ സന്തോഷമോൻ കെ എം, പി ടി എ പ്രസിഡണ്ട് ശ്രീ ശശി എം,എം എസ് എം സി ചെയർമാൻ റഫീഖ് കെ എം, നാഷണൽ സർവീസസ് സ്കീം ജില്ലാ കോർഡിനേറ്റർ ശ്രീ ശ്യാൽ കെ എസ്, വൈത്തിരി താലൂക് ഗവ:ഹോസ്പിറ്റൽ സൂപ്രണ്ട് ഡോക്ടർ ഷെറിൻ ജോസഫ്,എൻ. എസ്. എസ് പ ടിഞ്ഞാറത്തറ ക്ലെസ്റ്റർ പി എസ് സി മെമ്പർ സാജിദ് പി കെ,ഹെഡ്മാസ്റ്റർ സന്തോഷ് കെ കെ എന്നിവർ ആശംസകൾ അറിയിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീമതി ഡിബിത എ എം സ്വാഗതവും എൻ. എസ്. എസ് വോളന്റീർ ലീഡർ കുമാരി ഫസീല ടി നന്ദിയും പ്രകാശിപ്പിച്ചു.ബത്തേരി താലൂക്ക് ഹോസ്പിറ്റൽ ബ്ലഡ്‌ ബാങ്കിലെ ജീവനക്കാർ വന്ന നേതൃത്വം നൽകിയ രക്‌തദാനത്തിൽ
45 ആളുകൾ രക്‌തദാനം നൽകി.. വൈത്തിരി താലൂക്ക് ആശുപത്രിയിലെയും പൊഴുതന ഹെൽത്ത്‌ സെന്ററിലെയും ജീവനക്കാരുടെ നേതൃത്വത്തിൽ നടന്ന രക്ത ഗ്രൂപ്പ്‌ നിർണ്ണയ ക്യാമ്പിൽ ഹെയർസക്കേണ്ടറിയിലെയും ഹൈസ്കൂളിലെയും വിദ്യാർത്ഥികളുടെ രക്ത ഗ്രൂപ്പ്‌ നിർവഹിച്ചു സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു…

Leave a Reply

Your email address will not be published. Required fields are marked *