ജില്ലയിലെ പ്രധാന അറിയിപ്പുകൾ

മരലേലം

പൊതുമരാമത്ത് വകുപ്പ് നിരത്തുവിഭാഗത്തിന്‍രെ കീഴില്‍ പടിഞ്ഞാറത്തറ ചെന്നലോട് മുണ്ടക്കുറ്റി ചേരിയംകൊല്ലി റോഡില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നില്‍ക്കുന്ന നീര്‍മരുത് ഒക്ടോബര്‍ 12 ന് രാവിലെ 11 ന് പൊതുമരാമത്ത് നിരത്ത് വിഭാഗം പടിഞ്ഞാറത്തറ ഓഫീസില്‍ പുനര്‍ലേലം ചെയ്യും.

ഡ്രൈവര്‍ കം അറ്റന്‍ഡന്റ് നിയമനം

മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി ബ്ലോക്കുകളിലെ മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്ക് ഡ്രൈവര്‍ കം അറ്റന്‍ഡന്റിനെ 90 ദിവസത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. എസ്.എസ്.എല്‍.സി പാസ്സായ ഡ്രൈവിംഗ് ലൈസന്‍സുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒക്ടോബര്‍ 12 ന് രാവിലെ 11 ന് വിദ്യാഭ്യാസ യോഗ്യത, ഡ്രൈവിംഗ് ലൈസന്‍സ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുമായി ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജാകണം.

പ്രൊബേഷന്‍ അസിസ്റ്റന്റ് നിയമനം

സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന നേര്‍വഴി പദ്ധതിയുടെ ഭാഗമായി വയനാട് ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ പ്രൊബേഷന്‍ അസിസ്റ്റന്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത: എം.എസ്.ഡബ്ല്യു, 2 വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം. 40 വയസ്സ് കവിയരുത്. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, 2 പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡ് പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് , യോഗ്യത, ജനന തിയ്യതി എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, പകര്‍പ്പ് എന്നിവ സഹിതം ഒക്ടോബര്‍ 17 ന് രാവിലെ 10.00 ന് കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം. ഫോണ്‍:04936207157

ക്വട്ടേഷന്‍ ക്ഷണിച്ചു

പിന്നാക്ക വിഭാഗ വികസന വകുപ്പ് കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ ഇന്റര്‍ കോം സ്ഥാപിക്കുന്നതിന് ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഒക്ടോബര്‍ 19 നകം ലഭിക്കണം. ഫോണ്‍:0495-2377786.

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

മലബാര്‍ ദേവസ്വം ബോര്‍ഡ്, മലബാര്‍ ക്ഷേത്രജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി ഫണ്ടില്‍ നിന്നും ബാങ്ക് മുഖേന പെന്‍ഷന്‍, കുടുംബ പെന്‍ഷന്‍ കൈപ്പറ്റി വരുന്ന എല്ലാ ഗുണഭോക്താക്കളും ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ബാങ്ക് അക്കൗണ്ട് നമ്പര്‍, ആധാര്‍ നമ്പര്‍, മേല്‍വിലാസം, ടെലഫോണ്‍ നമ്പര്‍ എന്നിവ വ്യക്തമാക്കിയുള്ള, വില്ലേജ് ഓഫീസര്‍, ഗസറ്റഡ് ഓഫീസര്‍, ബാങ്ക് മാനേജര്‍ ക്ഷേമനിധി ബോര്‍ഡ് മെമ്പര്‍ സാക്ഷ്യപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റ് നവംബര്‍ 15 നകം സെക്രട്ടറി മലബാര്‍ ക്ഷേത്ര ജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി ഹൗസ്ഫെഡ് കോപ്ലക്സ്, എരഞ്ഞിപ്പാലം പി.ഒ കോഴിക്കോട് 673006 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 0495 236 0720.

ക്വട്ടേഷന്‍ ക്ഷണിച്ചു

കല്‍പ്പറ്റ മോട്ടോര്‍ ആക്സിഡന്റ്സ് ക്ലെയിംസ് ട്രിബ്യൂണലിലേക്ക് സാനിറ്ററി നാപ്ക്കിന്‍ ഇന്‍സിനറേറ്റര്‍ വിതരണം ചെയ്യുന്നതിനും സ്ഥാപിക്കുന്നതിനും ക്വട്ടേഷന്‍ ക്ഷണിച്ചു. ഒക്ടോബര്‍ 19 ന് വൈകിട്ട് 3 നകം ക്വട്ടേഷന്‍ ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 04936 203350.

സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം: ജില്ലാതല ഉദ്ഘാടനം ചെയ്തു

പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം ഒ.ആര്‍ കേളു എം.എല്‍.എഉദ്ഘാടനം ചെയ്തു. മാനന്തവാടി കരുണാകരന്‍ മെമ്മോറിയല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി.എ. ഡെവലപ്മെന്റ് എക്കണോമിക്സ് മൂന്നാം റാങ്ക് ജേതാവ് ഷാര്‍ലറ്റ്.എസ്.കുമാര്‍, എം.ബി.ബി.എസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഡോ. കെ.എസ്.സുകന്യ എന്നിവര്‍ക്ക് ഒ.ആര്‍.കേളു എം.എല്‍.എ ഉപഹാരം നല്‍കി.ത ിരിച്ചറിവിന്റെ വഴികള്‍ നവ സമൂഹത്തില്‍, സാമ്പത്തിക സാക്ഷരതയുടെ പ്രാധാന്യം എന്നീ വിഷയങ്ങളില്‍ അഡ്വ. ജിജില്‍ ജോസഫ്, എസ്.സി .എസ്.ടി വികസന കോര്‍പ്പറേഷന്‍ ജില്ലാ മാനേജര്‍ പി.അനീഷ് എന്നിവര്‍ ക്ലാസെടുത്തു. സെമിനാറുകള്‍, വിജ്ഞാനോത്സവം, ശുചീകരണ സന്ദേശ പ്രവര്‍ത്തനങ്ങള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, ഉന്നത വിജയികള്‍ക്ക് അനുമോദനം എന്നിവ പക്ഷാചരണത്തിന്റെ ഭാഗമായി നടത്തി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സിന്ധു ശ്രീധരന്‍, മീനാക്ഷി രാമന്‍, കെ.വിജയന്‍, നഗരസഭ കൗണ്‍സിലര്‍ ബി.ഡി അരുണ്‍കുമാര്‍, ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസര്‍ ഇ.ആര്‍. സന്തോഷ് കുമാര്‍, ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ സി. ഇസ്മയില്‍, അസിസ്റ്റന്റ് ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ ടി.കെ മനോജ് , ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ മനോഹരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ബോധവല്‍ക്കരണ ക്ലാസ് നടത്തി

സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തോടനുബന്ധിച്ച് ബോധവല്‍ക്കരണ ക്ലാസ് നടത്തി. തരിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ജി ഷിബു ഉദ്ഘാടനം ചെയ്തു. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പടിഞ്ഞാറത്തറ പഞ്ചായത്തുകളില്‍ നിന്നും ഒന്നാം ഘട്ടത്തില്‍ തെരഞ്ഞെടുത്ത 20 ഗുണഭോക്താക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ്സാണ് നടന്നത്. വാര്‍ഡ് മെമ്പര്‍മാര്‍, പഞ്ചായത്ത് ജീവനക്കാര്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍, അക്രഡിറ്റഡ് എന്‍ജിനീയര്‍മാര്‍, എസ്.ടി പ്രമോട്ടര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *