കുങ്കിച്ചിറ മ്യൂസിയം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും

കൽപ്പറ്റ :വയനാടിന്റെ പൈതൃകം കേരളത്തിന്റെ ജൈവ സാംസ്‌കാരിക പെരുമ എന്നിവ അടയാളപ്പെടുത്തുന്ന കുങ്കിച്ചിറ മ്യൂസിയം പുരാവസ്തുവകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച രാവിലെ 10 ന് നടക്കുന്ന ചടങ്ങില്‍ വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് മുഖ്യപ്രഭാഷണം നടത്തും. മുന്‍ മന്ത്രി പി.കെ.ജയലക്ഷ്മി മുഖ്യാതിഥിയാരിക്കും. എം.എല്‍.എ മാരായ ഒ.ആര്‍.കേളു, ഐ.സി.ബാലകൃഷ്ണന്‍, ടി.സിദ്ദിഖ് , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, സാംസ്‌കാരിക പുരാവസ്തു പുരാരേഖ സെക്രട്ടറി മിനി ആന്റണി, ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. കേരള ചരിത്ര പൈതൃക മ്യൂസിയം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍.ചന്ദ്രന്‍പിള്ള റിപ്പോര്‍ട്ട് അവതരിപ്പിക്കും. വയനാടിന്റെ ജൈവവവൈവിധ്യം സാംസ്‌കാരിക പൈതൃകം എന്നിവയെ സംയോജിപ്പിച്ച് കൊണ്ടുള്ള മ്യൂസിയം പരമ്പരാഗത രീതികള്‍ക്കൊപ്പം ഡിജിറ്റല്‍ സാങ്കേതിക വിദ്യയും സന്നിവേശിപ്പിച്ചു കൊണ്ടുള്ളതാണ്. ഗോത്ര വിജ്ഞാനീയത്തിന്റെ രേഖപ്പെടുത്തലുകള്‍ ചിത്രീകരണം എന്നിവയെല്ലാം ചേരുന്നതോടെ കുങ്കിച്ചിറ മ്യൂസിയം ഏറെ ശ്രദ്ധനേടും.

Leave a Reply

Your email address will not be published. Required fields are marked *