മണിച്ചിറ മഹല്ല് മീലാദാഘോഷം:ലഹരിവിരുദ്ധ മഹല്ല് സംഗമത്തിന് ഉജ്വല സമാപനം

മണിച്ചിറ :ഈ വർഷത്തെ മീലാദു ന്നബിയുടെ ആഘോഷ പരിപാടികളിൽ ഉൾപ്പെടുത്തി സംഘടിപ്പിച്ച ലഹരി വിരുദ്ധ മഹല്ല് സംഗമം മണിച്ചിറ ബുസ്താനുൽ ഉലൂം മദ്രസ ഹാളിൽ നടന്നു.
മഹല്ലിലെ ഓരോ കുടുംബവും ലഹരി വ്യാപനത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് കൺവൻഷൻ ആവശ്യപ്പെട്ടു. മഹല്ല് പ്രസിഡണ്ട് A റഹീം ഹാജിയുടെ അദ്ധ്യക്ഷതയിൽ നടന്ന കൺവൻഷൻ
സുന്നീ മഹല്ല് ഫെഡറേഷൻ താലൂക്ക് പ്രസിഡണ്ട് ഉമർ നിസാമി ഉദ്ഘാടനം ചെയ്തു.
എല്ലാ പ്രശ്‌നങ്ങള്‍ക്കും ഉത്തരവാദി കുട്ടിയാണ് എന്ന അഭിപ്രായം മാറ്റേണ്ടതുണ്ട്. കുട്ടികള്‍ക്ക് ഒറ്റപ്പെടല്‍ തോന്നുന്നതും സ്‌നേഹവും അംഗീകാരവും ലഭിക്കാത്ത സ്ഥിതിയും പലപ്പോഴും കുട്ടികളെ ലഹരിമരുന്നിന് അടിമയാക്കുന്നുണ്ട്. മാതാപിതാക്കളുടെയും അധ്യാപകരുടെയും പൊതുസമൂഹത്തിന്റെയും കാര്യക്ഷമമായ ഇടപെടലിലൂടെ മാത്രമേ ഇത്തരത്തിലുള്ള വൈകാരിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാവൂ. കൃത്യമായ ബോധവല്‍ക്കരണം ഇത്തരത്തില്‍ ഉണ്ടായിരിക്കണം.
വിദ്യാസമ്പന്നരെന്ന് കരുതുന്നവര്‍ മുതല്‍ പള്ളിക്കൂടക്കുട്ടികള്‍ വരെ ഇരകളാണ്. മാത്രമല്ല വില്പനക്കാരും വിതരണക്കാരുമാണ്. പഠനത്തിന്റെ ഉന്നം അവനവന്റെ സുഖം മാത്രമാണെന്ന് പഠിച്ചുപോയ ഒരു തലമുറയ്‌ക്ക് ആരോട് ഉത്തരവാദിത്ത്വമുണ്ടാവാനാണ്. സുഖം തേടിയുള്ള അലച്ചിലില്‍ പണം ഉണ്ടാക്കുകയും അത് ചെലവാക്കുകയും ചെയ്യുകയാണ് ജീവിതമെന്ന വികലധാരണയില്‍ സ്വാതന്ത്ര്യമെന്നത് ഇഷ്ടമുള്ളതെന്തും ചെയ്യാനുള്ളതാണെന്ന ചിന്തയും വലിയ കെടുതിയിലേക്കാണ് നമ്മുടെ ഭാവിയെ കൊണ്ടെത്തിക്കുന്നതെന്ന് വിഷയാവതാരകർ സദസ്സിനെ ഉദ്ബോധിപ്പിച്ചു.
സുപ്രഭാതം പ്രൊജക്ട് കോഡിനേറ്റർ റിയാസ് ഫൈസി പാപ്ലശ്ശേരി , ASI സണ്ണി ജോസഫ് എന്നിവർ വിഷയാവതരണം നടത്തി.
എജി ഫാറൂഖ് ഹാജി , സലാം പുതിക്കാട് . ജംഷീർ പി.കെ. നാസർ എം കെ, , ആശിഖ് ടി എ . തുടങ്ങിയവർ സംബന്ധിച്ചു. കൺവീനർ അൻസാർ മണിച്ചിറ സ്വാഗതവും മുസ്ഥഫ പി.എ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *