സിവിൽ സർവീസിലെ ജനാധിപത്യവിരുദ്ധ നടപടികൾ അവസാനിപ്പിക്കുക; എൻ.ഡി.അപ്പച്ചൻ

കൽപ്പറ്റ: കേരളത്തിലെ സിവിൽ സർവീസിൽ കുറച്ച് കാലമായി ജനാധിപത്യവിരുദ്ധ പ്രവണതകൾ വർദ്ധിച്ചു വരികയാണെന്നും അതിൻ്റെ ഏറ്റവും അവസാനത്തെ തെളിവാണ് ബഹു പ്രതിപക്ഷ നേതാവിൻ്റെ നിയമസഭാ പ്രസംഗം സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്ത ജീവനക്കാരെ നടപടിയെന്ന് ഡി.സി.സി പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ എക്സ് എം എൽ എ അഭിപ്രായപ്പെട്ടു. ഇതിനെതിരെ ജനാധിപത്യപരമായി പ്രതിഷേധിച്ച എൻ.ജി.ഒ അസോസിയേഷൻ്റെ വനിതകളുൾപ്പെടെയുള്ള നേതാക്കൾക്കെതിരെ കള്ളക്കേസെടുത്തതും ഫാസിസ്റ്റ് നയം നടപ്പിലാക്കുന്നതിൻ്റെ തെളിവാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ജി.എസ്.ടി വകുപ്പിലെ ജീവനക്കാരെ അന്യായമായി സസ്പെൻ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ചും, പ്രതിഷേധ പ്രകടനങ്ങൾ നടത്തുന്നവർക്കെതിരെ കേസ്സ് എടുത്തതിൽ പ്രതിഷേധിച്ചും, പ്രതിഷേധക്കാരെ കൽതുറങ്കിലsക്കുന്ന കേന്ദ്രനയം കേരളത്തിലും നടപ്പിലാക്കാൻ ശ്രമിക്കുന്നതിനെതിരായും കേരള എൻ.ജി.ഒ അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷനിൽ നടന്ന പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് മോബിഷ് പി.തോമസ് അധ്യക്ഷത വഹിച്ചു.കെ.ടി.ഷാജി, സി.കെ.ജിതേഷ്, ലൈജു ചാക്കോ, എം.എസ് രാകേഷ്, ടി.പരമേശ്വരൻ, ഇ.വി.ജയൻ, പി.ജെ.ഷിജു, ബി.സുനിൽകുമാർ, ബിജു ജോസഫ് തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് എ.റഹ്മത്തുള്ള, ബാബു തോമസ്, നിഷ മണ്ണിൽ, കെ.സി.എൽസി, എ.നാജിയ, കെ.സി പത്മിനി തുടങ്ങിയവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *