ഭാരതിയാർ യൂണിവേഴ്സിറ്റി എ-സോൺ ഫുട്ബോൾ: നീലഗിരി കോളേജ് ജേതാക്കൾ

താളൂർ: ഭാരതിയാർ യൂണിവേഴ്സിറ്റി A സോൺ ചാമ്പ്യന്മാരായി നീലഗിരി കോളേജ്. കോയമ്പത്തൂർ, നീലഗിരി ജില്ലകളിൽ നിന്നായി 21 ഓളം ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്. സെമി ഫൈനലിൽ ഭാരതിയാർ യൂണിവേഴ്സിറ്റി ടീമിനെയും, ഫൈനലിൽ ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് ഗൂഡലൂരിനെയും തോൽപിച്ചാണ് ആതിഥേയരായ നീലഗിരി കോളേജ്‌ കപ്പുയർത്തിയത്.നീലഗിരി കോളേജ് ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റും നീലഗിരി കോളേജ് സ്പോർട്സ് അക്കാഡമിയും ചേർന്നാണ് ഭാരതീയാർ യൂണിവേഴ്‌സിറ്റിക്ക് വേണ്ടി നാലു ദിവസം നീണ്ടുനിന്ന ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചത്. സംഘാടന മികവ് കൊണ്ടും നീലഗിരി കോളേജിന്റെ ആദിത്യം കൊണ്ടും വളരെ വേറിട്ടതായിരുന്നു ഈ മത്സരങ്ങളെന്നു മാച്ച് കമ്മീഷ്ണർ അഭിപ്രായപ്പെട്ടു.മുൻ ഫുട്ബോൾ താരവും ടീം കോച്ചുമായ സന്തോഷ് മുൻ സന്തോഷ് ട്രോഫി താരം CA സത്യൻ എന്നിവർ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു.വിജയത്തിലൂടെ ഇന്റർ സോൺ മത്സരത്തിന് യോഗ്യത നേടിയ ടീം വിജയത്തിൽ കുറഞ്ഞ ഒന്നും തന്നെ പ്രതീക്ഷിക്കുന്നില്ല എന്ന് മത്സര ശേഷം ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർമാരായ സരിൽ വർഗീസ്, രാധിക എന്നിവർ പറഞ്ഞു. ഒട്ടേറെ പുതുമകളോടെ നടത്തപ്പെട്ട ഈ ടൂർണമെന്റിന് പരിപൂർണ്ണ പിന്തുണയാണ് മാനേജ്‌മന്റ് നൽകിയത്. ഭാരതിയാർ യൂണിവേഴ്സിറ്റി സിണ്ടിക്കേറ്റ് മെമ്പർ റാഷിദ് ഗസാലിയും കോളേജ് പ്രിൻസിപ്പൽ ജി. സെന്തിൽ കുമാർ എന്നിവർ ചേർന്ന് വിജയികൾക്കും റണ്ണേഴ്‌സ് അപ്പ് ടീമിനും ട്രോഫിയും ക്യാഷ് പ്രൈസുകളും നൽകി. തന്റെ കായിക ജീവിതത്തിൽ ഏറ്റവും മനോഹരമായ ഇന്റർ കോളേജിയേറ്റ് ടൂർണമെന്റ് ഇതായിരുന്നു എന്ന് ഗൂഡലൂർ കോളേജ് ഫിസിക്കൽ ഡയറക്ടർ കിഷോർ അവാർഡ് സെറിമാണിയിൽ പറഞ്ഞു. മുൻ വർഷത്തെ ചാമ്പ്യന്മാരായ CMS കോളേജിനെ 4 – 0 ത്തിന് തകർത്താണ് നീലഗിരി കോളേജ് സെമിയിൽ പ്രവേശിച്ചത്. BA ഇംഗ്ലീഷ് മൂന്നാം വർഷ വിദ്യാർത്ഥി അശോകാണ് ഫൈനലിൽ ഗോൾ നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *