ബാർബർ തൊഴിലാളികൾക്ക് ഗ്രാമാദരവും തൊഴിൽ കിറ്റും നൽകി

വെള്ളമുണ്ട:വെള്ളമുണ്ട ജില്ലാ ഡിവിഷൻ പരിധിയിലെ മുഴുവൻ ബാർബർ തൊഴിലാളികളെയും ഗ്രാമാദര പത്രവും തൊഴിൽ കിറ്റും നൽകി സംഘടിപ്പിച്ച അനുമോദന സദസ്സ് ശ്രദ്ധേയമായി.കേരളത്തിലിതാദ്യമായാ ണ് ഇത്തരത്തിലുള്ള അനുമോധാനം സംഘടിപ്പിക്കുന്നത്. വയനാട് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷനും കോമ്പിറ്റീറ്റർ ഗ്രൂപ്പ്‌ ഓഫ് ഇൻസ്റ്റിറ്റ്യൂഷനും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.നാടിന്റെ അനുഗ്രഹീത തൊഴിലാളികളായി ബാർബർമാരെ അഭിസംബോധന ചെയ്തു കൊണ്ട് കേരളത്തിൽ ഒരു തദ്ദേശ സംവിധാനം ഇതാദ്യമായിട്ടായിരിക്കും ആദരവ് പത്രവുംതൊഴിൽ കിറ്റും നൽകി അനുമോദിക്കുന്നത്.വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.എം. മോഹനകൃഷ്ണൻ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറി പ്രദീപൻ കെ മുഖ്യാഥിതി ആയിരുന്നു.എം.സുധാകരൻ,പ്രേം പ്രകാശ്, വി. കെ ശ്രീധരൻ മാസ്റ്റർ, ഡോ. മനു വർഗീസ്, കെ. കോകില, ജ്യോതി എം. എസ്, എം. മണികണ്ഠൻ, ശിഹാബ് കെ. പി, ത്രേസ്സിയമ്മ, ഉസ്മാൻ ഏകരത്ത് തുടങ്ങിയവർ സംസാരിച്ചു.കേരളത്തിലെ ഏറ്റവും വലിയ തൊഴിലാളി വിഭാഗമായ ബാർബർമാരെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുക എന്നത് സാമൂഹിക ദൗത്യമാണ്.തൊഴിൽ സംബന്ധമായ നൈപുണ്യവും അറിവും, തൊഴിലിൽ നൂതന ആശയങ്ങൾ കൊണ്ടുവരാനുള്ള താൽപര്യം, പെരുമാറ്റം, തൊഴിൽ അച്ചടക്കം, കൃത്യനിഷ്ഠത , കലാ മികവ്, സാമൂഹിക പ്രവർത്തനങ്ങളിലെ പങ്കാളിത്തം എന്നിവയെല്ലാം പരിഗണിക്കുമ്പോൾ ഏറ്റവും പ്രാധാന്യമർഹിക്കുന്ന തൊഴിലാളി വിഭാഗമാണ് ബാർബർ സുഹൃത്തുക്കളെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ജുനൈദ് കൈപ്പാണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *