ജില്ലയിലെ പ്രധാന അറിയിപ്പുകൾ

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് നിയമനം

വിമുക്തി ലഹരി മോചന കേന്ദ്രത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത എംഫില്‍, ആര്‍ സി ഐ രജിസ്‌ട്രേഷനോടുകൂടിയ പി.ജി.ഡി.സി.പി ക്ലിനിക്കല്‍ സൈക്കോളജി. കൂടിക്കാഴ്ച ഒക്ടോബര്‍ 17 ന് രാവിലെ 11 ന് മാനന്തവാടി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പും തിരിച്ചറിയല്‍ രേഖകളുമായി കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 04935 240 390.

പടവുകള്‍ അപേക്ഷ ക്ഷണിച്ചു

വിധവകളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനായുള്ള ധനസഹായ പദ്ധതി ‘പടവുകള്‍’ 2023-24 വര്‍ഷത്തേക്ക് അപേക്ഷ ക്ഷണിച്ചു. വിധവകളായ സ്ത്രീകളുടെ മക്കള്‍ക്ക് സര്‍ക്കാര്‍-എയ്ഡഡ് സ്ഥാപനങ്ങളില്‍ ട്യൂഷന്‍ ഫീസ്,ഹോസ്റ്റല്‍ ഫീസ്, മെസ്സ് ഫീസ് എന്നിവയ്ക്കാണ് ധനസഹായം നല്‍കുക. www.schemes.wcd.kerala.gov.in ല്‍ ഡിസംബര്‍ 31 നകം അപേക്ഷിക്കാം. ഐ.സി.ഡി.എസ് ഓഫീസ്, അങ്കണവാടി എന്നിവടങ്ങളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.

അപേക്ഷ ക്ഷണിച്ചു

കുടുംബശ്രീയില്‍ എം.ഇ.സി (മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റ്) സംവിധാനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി ബ്ലോക്കില്‍ എം.ഇ.സിമാരെ നിയമിക്കുന്നു. 25 നും 45 നും ഇടയില്‍ പ്രായമുള്ള പ്ലസ്ടുവില്‍ കുറയാത്ത വിദ്യാഭ്യാസ യോഗ്യതയും മാര്‍ക്കറ്റിംഗില്‍ താല്‍പ്പര്യമുള്ളവരുമായ കുടുംബശ്രീ അംഗം കുടുംബാംഗം/ഒക്‌സിലറി അംഗങ്ങള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ സുല്‍ത്താന്‍ ബത്തേരി ബ്ലോക്കില്‍ താമസിക്കുന്നവരായിരിക്കണം. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, കുടുംബശ്രീ അംഗം, കുടുംബാംഗം, ഒക്‌സിലറി അംഗമാണെന്ന് തെളിയിക്കുന്ന സി.ഡി.എസ് സാക്ഷ്യപത്രം എന്നിവ സഹിതം ഒക്ടോബര്‍ 17 നകം കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04936 299370, 206589.

ക്വട്ടേഷന്‍ ക്ഷണിച്ചു

വൈത്തിരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിന് കീഴില്‍ സുഗന്ധഗിരിയില്‍ പ്രവര്‍ത്തിക്കുന്ന അഗതിമന്ദിരത്തിലേക്ക് 30 ഫൈബര്‍ കസേരകള്‍ വിതരണം ചെയ്യുന്നതിന് മത്സരാധിഷ്ഠിത ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഒക്ടോബര്‍ 12 ന് വൈകിട്ട് 3 നകം ലഭിക്കണം. ഫോണ്‍: 9496070373.ഗ്രാമീണ കാര്‍ഷിക മൊത്ത വിപണന കേന്ദ്രത്തിന്റെ സെക്യൂരിറ്റി ചുമതല 11 മാസത്തേക്ക് ഏറ്റെടുക്കാന്‍ തയ്യാറുള്ള സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഒക്ടോബര്‍ 19 ന് രാവിലെ 11 നകം ഓഫീസില്‍ ലഭിക്കണം.ഫോണ്‍: 04936 223 192.

സെലക്ഷന്‍ ട്രയല്‍സ്

സബ്ജൂനിയര്‍ ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനും, സംസ്ഥാന സബ് ജൂനിയര്‍ ഹാന്‍ഡ് ബോള്‍ ചാമ്പ്യന്‍ഷിപ്പിനും, സംസ്ഥാന ജൂനിയര്‍ ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനും പങ്കെടുക്കുന്ന ജില്ലാ ടീമിന്റെ സെലക്ഷന്‍ ട്രയല്‍സ് ഒക്ടോബര്‍ 15 ന് രാവിലെ 9 മുതല്‍ പടിഞ്ഞാറത്തറ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും.ഫോണ്‍: 9496209688, 7907938754.

Leave a Reply

Your email address will not be published. Required fields are marked *