ലോക മാനസികാരോഗ്യ ദിനം ആചരിച്ചു

കൽപറ്റ : ചെന്നലോട് ലൂയിസ് മൗണ്ട് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ലോക മാനസികാരോഗ്യ ദിനം ആചരിച്ചു. “മാനസികാരോഗ്യം സാർവത്രിക മനുഷ്യാവകാശം” എന്ന ആപ്ത വാക്യത്തെ മുൻനിർത്തി നടത്തിയ ബോധവൽകരണ പരിപാടികൾ വയനാട് ജില്ലാ കലക്ടർ ഡോ: രേണുരാജ് ഐ എ എസ് ഉദ്ഘാടനം ചെയ്തു. തരിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിബു വി. ജി. അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ലൂയിസ് മൗണ്ട് ഹോസ്പിറ്റൽ സൈകാട്രിസ്റ്റ് ഡോ: ധന്യ പി എം മുഖ്യ പ്രഭാഷണം നടത്തി. ലൂയിസ് മൗണ്ട് ഹോസ്പിറ്റൽ അഡ്മിനിസ്ടേറ്റർ സിസ്റ്റർ റോസ് മാത്യു, തരിയോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിജ ആന്റണി, തരിയോട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷമീം പാറക്കണ്ടി, ചെന്നലോട് സെന്റ്. സെബാസ്റ്റ്യൻ ചർച്ച് വികാരി ഫാദർ ജോബി മുക്കാട്ടുകവുംകൽ, വിൻസൻഷൻ സിസ്റ്റർസ് ജനറൽ കൗൺസിലർ സിസ്റ്റർ വിൻസെൻഷ്യ, ലൂയിസ് മൗണ്ട് കോൺവെന്റ് മദർ സുപ്പീരിയർ സിസ്റ്റർ റോസ് മരിയ, സീനിയർ സൈക്യാട്രിസ്‌റ്റ് ഡോ. മെഹബൂബ് റസാഖ്, എ കെ ജി നഴ്സിങ് കോളേജ് കണ്ണൂർ അസ്സോസിയേറ്റ് പ്രൊഫസർ സുദർശൻ ടീ കെ, ലൂയിസ് മൗണ്ട് ഹോസ്പിറ്റൽ സോഷ്യൽ വർക്കർ ജിനേഷ് ജോസഫ് വർഗീസ്, ലൂയിസ് മൗണ്ട് ഹോസ്പിറ്റൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. ലിൻജോ സി ജെ എന്നിവർ സംസാരിച്ചു. ലൂയിസ് മൗണ്ട് ഹോസ്പിറ്റലിലെ അന്തേവാസികളും വിദ്യാർത്ഥികളും ചേർന്ന് തയ്യാറാക്കിയ കയ്യെഴുത്ത് മാസിക വയനാട് ജില്ല കളക്ടർ ഡോ: രേണു രാജ് ഐ എ എസ് പ്രകാശനം നടത്തി. മാനസികാരോഗ്യ ദിനത്തിന്റെ ഭാഗമായി സൈക്കോളജി, എം എസ് ഡബ്ല്യൂ, നഴ്‌സിങ് വിദ്യാർത്ഥികൾ നടത്തിയ പരിപാടികൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *