മൂപ്പൈനാടില്‍ സമഗ്ര പേവിഷ പദ്ധതി തുടങ്ങി

മൂപ്പൈനാട്:മൂപ്പൈനാട് ഗ്രാമപഞ്ചായത്തില്‍ തെരുവ് നായകള്‍ക്ക് പേവിഷ വാക്സിനേഷന്‍ തുടങ്ങി. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ.റഫീഖ് ഉദ്ഘാടനം ചെയ്തു. വെറ്ററിനറി സര്‍ജന്‍ ഡോ.എം.കെ.ശര്‍മദ, ലൈവ് സ്റ്റോക് ഇന്‍സ്പെക്ടര്‍മാരായ ബെനഡിക്റ്റ് ഡികോസ്റ്റ, പ്രസാദ്, റിജോ, നെടുംകരണ റെഡ്ക്രോസ് പ്രവര്‍ത്തകരായ ഷിഹാബ്, ഷാഫി എന്നിവരുടെ നേതൃത്വത്തിലാണ് വാക്സിനേഷന്‍ നടത്തുന്നത്. വളര്‍ത്തു നായകളുടെയും വളര്‍ത്തു പൂച്ചകളുടെയും വാക്സിനേഷന്‍ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കിയതിനു ശേഷമാണ് തെരുവ് നായകളുടെ വാക്സിനേഷന്‍ തുടങ്ങിയത്. വാക്സിനെടുത്ത തെരുവ് നായകള്‍ക്ക് പച്ച നിറത്തില്‍ തിരിച്ചറിയല്‍ അടയാളം പതിക്കും. റാബീസ് വാക്സിനേഷന്‍ ദൗത്യത്തില്‍ എല്ലാവരും സഹകരിക്കണമെന്ന് ഗ്രാമ പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. പഞ്ചായത്ത് മെമ്പര്‍മാരായ ഡയാന മച്ചാഡോ, യശോദ, അജിത, ദീപ തുടങ്ങിയവര്‍ പങ്കെടുത്തു.*മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിങ് നടത്തി*സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കളക്ടറേറ്റ് പഴശ്ശി ഹാളില്‍ സിറ്റിങ് നടത്തി. കമ്മീഷന്‍ അംഗം കെ. ബൈജുനാഥിന്റെ അധ്യക്ഷതയില്‍ നടന്ന അദാലത്തില്‍ 43 പരാതികള്‍ പരിഗണിച്ചു. 20 പരാതികള്‍ പരാതികള്‍ തീര്‍പ്പാക്കി. പുതിയതായി ലഭിച്ച ഒരു പരാതി കമ്മീഷന്‍ സ്വീകരിച്ചു. പരാതിക്കാര്‍ ഹാജരാവാത്ത കേസുകള്‍ തുടര്‍ നടപടികള്‍ക്കായി മാറ്റിവെച്ചു. വിവിധ പരാതികളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍, സ്ഥാപനങ്ങള്‍ എന്നിവരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.അ ടുത്ത സിറ്റിങ് ഡിസംബറില്‍ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.*ഉറപ്പാക്കാം മാനസികാരോഗ്യം**സുമന പദ്ധതി ഉദ്ഘാടനം ചെയ്തു* ജില്ലാ പഞ്ചായത്തിന്റെയും കല്‍പ്പറ്റ ജില്ലാ ആയുര്‍വേദ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ സുമന വനിതാ മാനസികാരോഗ്യ പദ്ധതി ജില്ലയില്‍ തുടങ്ങി. ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ പ്രീത മുഖ്യ പ്രഭാഷണം നടത്തി. മാനസികാരോഗ്യ പദ്ധതി മെഡിക്കല്‍ ഓഫീസര്‍ ഡോ.പ്രിന്‍സി മത്തായി പദ്ധതി വിശദീകരിച്ചു. വനിതാ ശിശു വികസന വകുപ്പിന്റെ സഹകരണത്തോടെ അങ്കണവാടി ജീവനക്കാര്‍ക്കുള്ള മെഡിക്കല്‍ ക്യാമ്പും നടന്നു. ജില്ലാ പഞ്ചായത്തിന്റെ 2023 -2024 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപയാണ് സുമന മാനസികാരോഗ്യ പദ്ധതിക്കായി നീക്കിവെച്ചത്. കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കും വീട്ടമ്മമാര്‍ക്കും മാനസികാരോഗ്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആവശ്യമായ വൈദ്യസഹായവും കൗണ്‍സിലിങ്ങും നല്‍കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യം. സ്ത്രീകളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും ജീവിത നിലവാരം ഉയര്‍ത്തുകയും ചെയ്യും.16 വയസ്സ് മുതല്‍ 65 വയസ്സ് വരെയുള്ള സ്ത്രീകള്‍ക്കാണ് പദ്ധതി വഴി ചികിത്സ ലഭ്യമാക്കുന്നത്. കൗണ്‍സിലിംഗ്, സൈക്കോ തെറാപ്പി, ആയുര്‍വേദ ചികിത്സകള്‍ എന്നിവ നല്‍കും. കല്‍പ്പറ്റ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 9 മുതല്‍ 2 വരെ ചികിത്സ ലഭ്യമാണ്. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷാ തമ്പി, മെമ്പര്‍ ബീന ജോസ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍ മണിലാല്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ജി പ്രദീപന്‍, ജില്ലാ ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി സാജന്‍, കുടുംബശ്രീ മിഷന്‍ ഡി.പി. ഒ ആശാ പോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *