ജില്ലയിലെ പ്രധാന അറിയിപ്പുകൾ

സഞ്ചരിക്കുന്ന മൃഗാശുപത്രി

മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം നാളെ രാവിലെ 10 വെള്ളമുണ്ട ഡിവിഷനില്‍ കോക്കടവ് പാല്‍ സംഭരണ കേന്ദ്രം 11.15ന് തൊടുവയല്‍ ക്ഷേത്രത്തിന് സമീപം. 12.10 ഒഴുക്കന്‍മുല 1.30 വെളളമുണ്ട കട്ടയാട് ക്ഷീരസംഘം ഓഫീസ് പരിസരം

സഞ്ചരിക്കുന്ന ആതുരാലയം

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സഞ്ചരിക്കുന്ന ആതുരാലയം കനിവിന്റെ സേവനം നാളെ രാവിലെ 9.30ന, വെള്ളമുണ്ട ഡിവിഷനില്‍ കിണറ്റിങ്കല്‍ അങ്കണവാടി ,ഉച്ചക്ക് 2ന് പഴഞ്ചന മദ്രസ ഹാള്‍

ലോഗോ ക്ഷണിച്ചു
പനമരം : നവംബർ 3,4 തീയതികളിൽ നടക്കുന്ന വയനാട് റവന്യൂ ജില്ലാ ശാസ്ത്രോത്‌സവത്തിലേയ്ക്ക് വിദ്യാർത്ഥികൾ, അധ്യാപകർ,പൊതു ജനങ്ങൾ എന്നിവരിൽ നിന്ന് ലോഗോകൾ ക്ഷണിക്കുന്നു.തയാറാക്കിയ ലോഗോകൾ ഒക്ടോബർ 16 ന് 12 മണിക്ക് മുമ്പായി പ്രിൻസിപ്പാൾ, ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പനമരം – 670721 എന്ന വിലാസത്തിൽ ലഭിക്കേണ്ടതാണ്.

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ്

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ഒക്ടോബര്‍ 28 ന് രാവിലെ 11 മുതല്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തും. ന്യൂനപക്ഷ വിഭാഗത്തില്‍പെട്ടവരില്‍ നിന്നും അന്നേ ദിവസം പരാതികള്‍ സ്വീകരിക്കും

ഉപന്യാസ, ചിത്ര രചന മത്സരം

കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വകുപ്പ് നവകേരള നിര്‍മാണത്തില്‍ വൈദ്യുത സുരക്ഷയുടെ പങ്ക് എന്ന വിഷയത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചന, ഉപന്യാസ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഒരു വിദ്യാലയത്തില്‍ നിന്ന് ഒരോ വിഭാഗത്തിലും പരമാവധി 3 രചനകള്‍ വീതം മേലധികാരിയുടെ സാക്ഷ്യപ്പെടുത്തലോടുകൂടി ഒക്ടോബര്‍ 30 നകം കല്‍പ്പറ്റ എമിലിയില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറുടെ കാര്യാലയത്തില്‍ നല്‍കണം. ചിത്രങ്ങള്‍ എ ഫോര്‍ പേപ്പറിലും ഉപന്യാസം രണ്ട് പുറത്തില്‍ കവിയാതെയും തയ്യാറാക്കണം. ജില്ലാതലത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടുന്ന രചനകളില്‍ നിന്ന് സംസ്ഥാനതലത്തിലേക്കുള്ള മത്സരത്തിന് പരിഗണിക്കും. . ഫോണ്‍: 04936 295004.

ഡോക്ടര്‍ നിയമനം

തരിയോട് സാമൂഹികാരോഗ്യകേന്ദ്രത്തില്‍ സായാഹ്ന ഒ.പി യില്‍ ഡോക്ടര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. എം.ബി.ബി.എസ്, ടിസിഎംസി രജിസ്ട്രേഷന്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകളും, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി ഒക്ടോബര്‍ 19 ന് രാവിലെ 11 ന് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. *ടീച്ചര്‍ ട്രെയിനിംഗ് കോഴ്സ് അപേക്ഷ ക്ഷണിച്ചു*കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ ഒക്ടോബര്‍ മാസം തുടങ്ങുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറുമാസം ദൈര്‍ഘ്യമുള്ള മോണ്ടിസ്സോറി, പ്രീ പ്രൈമറി, നഴ്സ്സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സുകള്‍ക്ക്് ഡിഗ്രി, പ്ലസ്ടു, എസ്.എസ്.എല്‍.സി യോഗ്യതയുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994449314

അപേക്ഷ ക്ഷണിച്ചു

മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷന്‍ സെല്ലില്‍ ഹ്രസ്വകാല കോഴ്‌സുകളായ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്‍ഡ് ഷിപ്പിംഗ് മാനേജ്മന്റ് , ബ്യൂട്ടീഷ്യന്‍ എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എസ്.എസ്.എല്‍.സി യോഗ്യതയുളളവരായിരിക്കണം. ഫോണ്‍: 9048671611, 9744066558.

ക്ഷേമനിധിവിഹിതം അടക്കണം

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ വാഹന ഉടമകള്‍ പദ്ധതിയില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരം വാഹന നികുതി അടയ്ക്കുന്നതിന് മുമ്പ് ക്ഷേമനിധി ഉടമാ വിഹിതം അടയ്ക്കണം. ഓണ്‍ലൈന്‍ മുഖേനയും ജില്ലാ ഓഫീസുകളിലും സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ശാഖകളിലും അക്ഷയ, ഫ്രണ്ട്സ് ജനസേവന കേന്ദ്രം എന്നിവയിലൂടയും മൊബൈല്‍ ആപ്പ് വഴിയും ക്ഷേമനിധി വിഹിതം അടയ്ക്കാം.

ശിശുദിനാഘോഷം: വിദ്യാര്‍ത്ഥികള്‍ക്കായി മത്സരങ്ങള്‍ നടത്തുന്നു

ശിശുദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി വിവിധ മത്സരങ്ങള്‍ നടത്തുന്നു. എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചന, കഥ, കവിത, ഉപന്യാസം, മിമിക്രി, മോണോ ആകട്, ലളിതഗാനം, മലയാള പദ്യപാരായണം, ദേശഭക്തി ഗാന മത്സരങ്ങളും എല്‍.പി, യു.പി വിദ്യാര്‍ത്ഥികള്‍ക്ക് പ്രസംഗ മത്സരവുമാണ് നടത്തുന്നത്. രചനാ മത്സരങ്ങള്‍ ഒക്ടോബര്‍ 21 ന് കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍ സെക്കണ്ടറി സ്‌കൂളിലും മറ്റ് മത്സരങ്ങള്‍ നവംബര്‍ 4 ന് കല്‍പ്പറ്റ എച്ച്.ഐ.എം.യു.പി സ്‌കൂളിലും നടക്കും. ശിശുദിനത്തില്‍ പ്രധാനമന്ത്രി, പ്രസിഡന്റ്, സ്പീക്കര്‍ എന്നിവരെ തിരഞ്ഞെടുക്കുന്നതിനായി എല്‍.പി, യു.പി വിഭാഗത്തില്‍ പ്രസംഗ മത്സരം ഒക്ടോബര്‍ 20 ന് ബി.ആര്‍.സികളില്‍ നടക്കും. എല്‍.പി, യു.പി വിദ്യാര്‍ത്ഥികളുടെ പ്രസംഗ മത്സരത്തില്‍ പങ്കെടുക്കുന്ന സ്‌കൂളുകള്‍ 9446695426 (മാനന്തവാടി) 9744697967(വൈത്തിരി) 9747833165 (സുല്‍ത്താന്‍ ബത്തേരി ) സബ് ജില്ലാ തലത്തില്‍ ഒക്ടോബര്‍ 16നകം രജിസ്റ്റര്‍ ചെയ്യണം. നവംബര്‍ 14 ന് കളക്ടറേറ്റില്‍ നിന്നും തുടങ്ങുന്ന ശിശുദിന റാലി ജില്ലാ കളക്ടര്‍ ഫ്ളാഗ് ഓഫ് ചെയ്യും. വിദ്യാലയങ്ങള്‍ വിവിധ കലാരൂപങ്ങള്‍ അവതരിപ്പിക്കും. ഫോണ്‍ 9744111518.

Leave a Reply

Your email address will not be published. Required fields are marked *