മാവോയിസ്റ്റ് വേട്ടയുടെ പേരിൽ പോലീസ് മനുഷ്യാവകാശ പ്രവർത്തകരെയും വേട്ടയാടുന്നുവെന്ന് പരാതി

കൽപ്പറ്റ :മാവോയിസ്റ്റ് വേട്ടയുടെ പേരിൽ പോലീസ് മനുഷ്യാവകാശ പ്രവർത്തകരെയും വേട്ടയാടുന്നുവെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകൾ. വയനാട്ടിൽ മനുഷ്യാവകാശ പ്രവർത്തകരെ വേട്ടയാടി വ്യാജ ഏറ്റുമുട്ടൽ കൊലക്ക് പോലീസ് കളമൊരുക്കുന്നുവെന്ന് വിവിധ സംഘടനകളുടെ പ്രതിനിധികൾ സംയുക്തമായി കൽപ്പറ്റയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. . മാധ്യമങ്ങൾ ഏകപക്ഷീയവും വ്യാജവുമായ വാർത്ത പോലീസിന് വേണ്ടി പടച്ച് വിടുന്നത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും ജനങ്ങളുടെ യഥാർത്ഥ വസ്തുതകൾ അറിയാനുള്ള അവകാശത്തെ വെല്ലുവിളിക്കുന്ന നടപടിയുമാണന്ന് ഇവർ പറഞ്ഞു. വയനാട് മക്കിമലയിലെ തോട്ടം തൊഴിലാളികളുടെ നീറുന്ന പ്രശ്നം ഉന്നയിച്ച് മാവോയിസ്റ്റുകൾ നടത്തിയ സമരത്തെ തുടർന്ന് ഏറെ തുറന്ന് കാട്ടപ്പെട്ട അധികാരികൾ മനുഷ്യാവകാശ പ്രവർത്തകരെയും, വിമത ശബ്ദം ഉയർത്തുന്നവരെയും അടിച്ചമർത്തി ശ്രദ്ധ തിരിക്കാനാൻ ശ്രമിക്കുന്നതിന്റെ ഭാഗമാണ് പോലീസിന്റെ വ്യാജ പ്രചരണം . മാവോയിസ്റ്റ് അനുകൂല മനുഷ്യാവകാശ സംഘടനയാണ് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം . സി.പി. റഷീദിനോ ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിനോ സജയ് ദീപക് റാവു മായി യാതൊരു ബന്ധവുമില്ല. കമ്പമലയിൽ സമരം നടത്തിയത് സി.പി. റഷീദിൻ്റെ സഹോദരൻ സി.പി. മൊയ്തീൻ ഉൾപ്പെടുന്ന സംഘമാണെന്ന കാരണം സി.പി. റഷീദിന്റെ മാവോയിസ്റ്റ് സംഘടന ബന്ധത്തിന് ഒരു തെളിവല്ല. റഷീദിനെ കൂടാതെ വയനാടും കണ്ണൂരും ഉള്ള സാമൂഹ്യ പ്രവർത്തകരെ ലക്ഷ്യം വച്ചുമാണ് അടിച്ചമർത്തലിന് കളമൊരുക്കുന്നത്. ഇവരുടെ പേരുകൾ സൂചിപ്പിക്കുന്നില്ലെങ്കിലും അങ്ങേയറ്റം വ്യക്തിഹത്യാപരമായ പരാമർശങ്ങളാണ് നടത്തിയിരിക്കുന്നത്. പോലീസ് ആരോപണമുന്നയിക്കുന്ന വ്യക്തിയുടെ ഭാഗം അന്വേഷിക്കാതെ ഏകപക്ഷീയമായി നൽകിയ വാർത്ത മാധ്യമ ധർമ്മത്തിന് നിരക്കാത്തതും, പോലീസിൻ്റെ പോസ്റ്റ് ഓഫീസുകളായി മാധ്യമ സ്ഥാപനങ്ങൾ മാറുന്നതിൻ്റെയും സൂചനയാണ്.മാവോയിസ്റ്റ് പാർട്ടി നടത്തുന്ന പ്രവർത്തനങ്ങൾ അവരുടെ സ്വന്തം പരിപാടിയാണ്.അതിൻ്റെ ആസൂത്രണത്തിലാ നിർവഹണത്തിലോ പങ്ക് വഹിക്കേണ്ട കാര്യം മറ്റൊരു സംഘടനകൾക്കുമില്ല.സ്വതന്ത്രമായ നയപ്രഖ്യാപനത്തിൻ്റെ അടിസ്ഥാനത്തിൽ പരസ്യമായി പ്രവർത്തിക്കുന്ന സംഘടനകളാണ് ഞങ്ങളുടേത്. അതിന്റെ പ്രവർത്തകരെ ലക്ഷ്യം വെച്ച് പേരുപോലും പറയാതെ ചില സംഘടനകൾ ചില വ്യക്തികൾ എന്നെല്ലാമുള്ള ദുരൂഹതകളും സൂചനകളും സൃഷ്ടിച്ചുള്ള വാർത്തകൾ ദുരുദ്യേശപരവും ഗൂഢാലോചനാപരവുമാണ്. ഈ പ്രദേശങ്ങളിൽ സത്യസന്ധമായി രാഷ്ട്രീയ പ്രവർത്തനം എല്ലാവരേയും ഇത് ബാധിക്കുന്നു. എല്ലാ എതിർശബ്ദ്ദ ങ്ങളുടെയും നാവരിയുകയാണ് ലക്ഷ്യം.പശ്ചിമഘട്ടത്തിലെ എട്ട് വ്യാജ ഏറ്റുമുട്ടൽ കൊലകളിലും രാഷ്ട്രീയ – നിയമ പോരാട്ടങ്ങളിലൂടെ മനുഷ്യാവകാശത്തിൻ്റെ പുത്തൻ അവബോധം സൃഷ്ടിക്കുന്നതിനും, വെടിവെപ്പിനുപയോഗിച്ച തോക്കുകൾ കോടതിയിൽ സറണ്ടർ ചെയ്യിക്കുന്നതിനും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് ലഭ്യമാക്കുന്നതിനും ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിൻ്റെ നേതൃപരമായ പ്രവർത്തനങ്ങൾക്ക് സാധിച്ചു. പോലീസിന്റെ നിരവധി ലോക്കപ്പ് കൊലകളടക്കമുള്ള ആക്രമണങ്ങൾ യ്ക്കെതിരെ നിയമപരവും രാഷ്ട്രീയവുമായ ഇടപ്പെടൽ മനുഷ്യാവകാശ പ്രസ്ഥാനം നടത്തി. ഒടുവിൽ ഗ്രോ വാസു നടത്തിയ സമരങ്ങത്തെ പിന്തുണയ്ക്കുകയും ആ സമരത്തെ ഉയർത്തി കൊണ്ട് വരുന്നതിൽ പ്രധാന പങ്കു വഹിക്കുകയും ചെയ്തു. മാത്രവുമല്ല പ്രസ്ഥാനവും സി.പി റഷീദിന്റെ കുടുംബവും നടത്തിയ ഇടപ്പെടലുകൾ അദ്ദേഹത്തിന്റെ സഹോദരൻ സി.പി ജലീലിന്റേത് വ്യാജ ഏറ്റുമുട്ടൽ കൊലയാണെന്ന് തെളിക്കുന്ന നിരവധി വസ്തുതകൾ പുറത്ത് കൊണ്ട് വന്നു. ഇതിനോടൊക്കെയുള്ള പക വീട്ടാനാണ് പോലീസ് ഇപ്പോൾ നടത്തുന്ന വ്യാജ പ്രചരണവും കള്ള കേസുകൾ ചുമത്തി വേട്ടയാടുന്നതും.വസ്തുതകൾ വിളിച്ചു പറയുന്നവരെയും ജനപക്ഷ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവരേയും മെരുക്കി ഒതുക്കുക എന്ന ലക്ഷ്യമാണ് ഇപ്പോഴത്തെ നീക്കത്തിനു പിന്നിലുള്ളത്. മനുഷ്യാവകാശ പ്രവർത്തർക്ക് നേരെ മാത്രമല്ല മാധ്യമ സ്ഥാപനങ്ങൾക്ക് നേരെ വരെ ഇത്തരം അടിച്ചമർത്തലുകൾ നടത്തുന്നതാണ് ന്യൂസ് ക്ലിക്ക് പത്രത്തിനെതിരായ കള്ളക്കേസിലും യു.എ.പി.എ . പ്രയോഗത്തിലും കണ്ടത് . ഈ സമീപനത്തിനെതിരെ ശക്തമായി പ്രതികരിച്ച സി.പി.എം. നിയന്ത്രിക്കുന്ന മുന്നണി ഭരിക്കുമ്പോഴാണ് ഇവിടെ ഈ അടിച്ചമർത്തൽ നടക്കുന്നത് എന്നത് അവരുടെ കാപട്യമാണ് തുറന്ന് കാട്ടുന്നത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് മോഡി സർക്കാർ ഭീമാ കൊറെഗാവ് ആക്രമണം എന്ന കള്ള കേസ് ചുമത്തി മനുഷ്യാവകാശ പ്രവർത്തകരെ തുറുങ്കിലടച്ചതിന് സമാനമായ അന്തരീക്ഷമാണ് ഇപ്പോൾ ഇവിടെ ഒരുക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്ന് വരേണ്ടതുണ്ട്. രാജ്യത്തൊട്ടാകെയും സംസ്ഥാനത്തും നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കും അടിച്ചമർത്തലുകൾക്കുമെതിരെ നീതിബോധവും ജനാധിപത്യ ബോധവും ഉയർത്തിപ്പിടിച്ച് പ്രതികരിക്കാൻ മാധ്യമങ്ങളും ജനാധിപത്യ വിശ്വാസികളും തയ്യാറാകണമെന്ന് ഇവർ പറഞ്ഞു. പത്രസമ്മേനത്തിൽ ഷാൻ്റോലാൽ (സംസ്ഥാന കൺവീനർ,പോരാട്ടം)ലുകുമാൻ പള്ളിക്കണ്ടി(വിപ്ലവ ജനകീയ മുന്നണി കണ്ണൂർ)ഗൗരി. എം. (പോരാട്ടം)സി.പി. റഷീദ്(ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം )ഡോ.ഹരി.പി.ജി (ആരോഗ്യ ജാഗ്രത ) എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *