ബ്ലോക്ക് പഞ്ചായത്ത് റിസോഴ്സ് സെന്റർ ഉദ്ഘാടനം ചെയ്തു

പനമരം:തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കാര്യശേഷി വികസനം ലക്ഷ്യമാക്കി പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ റിസോഴ്സ് സെന്റർ പ്രവർത്തനമാരംഭിച്ചു. പരിപാടി പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അബ്ദുൽ ഗഫൂർ കാട്ടി അധ്യക്ഷത വഹിച്ചു.എൽ.എസ്.ജി.ഡി ഡെപ്യൂട്ടി ഡയറക്ടർ പി. ജയരാജൻ, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ പി.ബാലസുബ്രമണ്യൻ എന്നിവർ മുഖ്യാതിഥികളായി. ജില്ലാ ഫെസിലിറ്റേറ്റർ പി.ടി ബിജു റിസോഴ്സ് സെന്ററിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. കിലയുടെ നേതൃത്വത്തിൽ കേന്ദ്ര ആവിഷ്കൃത പദ്ധതിയായ രാഷ്ട്രീയ ഗ്രാം സ്വരാജ് അഭയാൻ പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് തലത്തിലാണ് റിസോഴ്സ് സെന്റർ പ്രവർത്തിക്കുന്നത്. എംപ്ലോബിലിറ്റി സെന്റർ, ബ്ലോക്ക് ഇൻഫർമേഷൻ സെന്റർ, തൊഴിൽസഭ ഏകോപനവും തുടർ പ്രവർത്തനങ്ങളും, പരിശീലന സംവിധാനം, ബ്ലോക്ക്തല പി എം യു എന്നിവയെല്ലാം ബ്ലോക്ക് പഞ്ചായത്ത് റിസോഴ്സ് സെന്ററിന്റെ ഭാഗമാണ്.ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ മേഴ്സി ബെന്നി പാറയിൽ, അഡ്വ. പി. ഡി സജി, നിത്യ ബിജു കുമാർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.ഷീബ, കില ആർ പി പി.കെ തോമസ്, ആർജിഎസ് പനമരം ബ്ലോക്ക് ഓർഡിനേറ്റർ . സാജിത്, കില തീമാറ്റിക് എക്സ്പേർട്ട്l റ്റി ആർ അതുല്യ തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ,ഉദ്യോഗസ്ഥർ, ആർ ജി എസ് ബ്ലോക്ക് ഓഡിനേറ്റർമാർ,കില തീമാറ്റിക് എക്സ്പേർട്ട്സ്, കില ആർ പി മാർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *