ജില്ലയിലെ പ്രധാന അറിയിപ്പുകൾ

കരകൗശല നിര്‍മ്മാതാക്കളുടെ യോഗം

ഈറ്റ, മുള, കാപ്പിമരം, മറ്റ് അംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ച് കരകൗശല വസ്തുക്കള്‍ നിര്‍മ്മിച്ച് ഉപജീവനം നടത്തുന്ന പട്ടികവര്‍ഗ്ഗക്കാരായ കരകൗശല വസ്തുനിര്‍മ്മാതാക്കളുടെ യോഗം ഒക്ടോബര്‍ 27 ന് രാവിലെ 10 ന് കല്‍പ്പറ്റ അമൃദില്‍ നടക്കും. ഉത്പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തി ഇവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് പട്ടികവര്‍ഗ്ഗ ആര്‍ട്ടിസാന്‍മാരുടെ കൂട്ടായ്മ സംഘടിപ്പിക്കുന്നത്.

സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ജില്ലയിലെ വിവിധ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ 2024-26 വര്‍ഷങ്ങളിലേക്കുളള നിയമനങ്ങള്‍ക്ക് പരിഗണിക്കുന്നതിനുളള താല്‍ക്കാലിക സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തങ്ങളുടെ പേര് സെലക്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പേര് രജിസ്റ്റര്‍ ചെയ്ത എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ നിന്നും , www.eemployment.kerala.gov.in എന്ന പോര്‍ട്ടലില്‍ നിന്നും നവംബര്‍ 10 വരെയുളള കാലയളവില്‍ പരിശോധിക്കാം. ലിസ്റ്റ് സംബന്ധമായ ആക്ഷേപങ്ങളോ പരാതികളോ ഉണ്ടെങ്കില്‍ നവംബര്‍ 10 നകം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലോ പോര്‍ട്ടല്‍ മുഖേനയോ ഓണ്‍ലൈനായോ അപ്പീല്‍ സമര്‍പ്പിക്കാം.

പാലിയേറ്റീവ് നേഴ്‌സ് നിയമനം

കല്‍പ്പറ്റ നഗരസഭ പെയിന്‍ ആന്റ് പാലിയേറ്റീവ് പദ്ധതിയില്‍ കമ്മ്യൂണിറ്റി നേഴ്സ് ഒഴിവില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത എ.എന്‍.എം,ജെ.പി.എച്ച്.എന്‍, ബി.സി.സി പി.എ.എന്‍, സി.സി. സി.പി എന്‍ അല്ലെങ്കില്‍ ജനറല്‍ നഴസിംഗ് ആന്റ് മിഡൈ്വഫറി കോഴ്സ്,ബി.എസ്.സി നഴ്‌സിംഗ്, അംഗീകൃത സ്ഥാപനത്തില്‍ നിന്നും പെയിന്‍ ആന്റ് പാലിയേറ്റീവ് സര്‍ട്ടിഫിക്കറ്റ്. അപേക്ഷ ഫോറം കല്‍പ്പറ്റ ജനറല്‍ ആശുപത്രി ഓഫീസില്‍ നിന്നും ലഭിക്കും. ഉദ്യോഗാര്‍ഥികള്‍ അപേക്ഷയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം ഒക്ടോബര്‍ 25 ന് വൈകുന്നേരം 5 നകം അപേക്ഷ നല്‍കണം. കൂടിക്കാഴ്ച ഒക്ടോബര്‍ 27 ന് രാവിലെ 10 ന് സൂപ്രണ്ട് ഓഫീസില്‍ നടക്കും. ഫോണ്‍: 04936 206768.

തയ്യല്‍ പരിശീലനം അപേക്ഷ ക്ഷണിച്ചു

തിരുനെല്ലി ഗവ. ആശ്രമം സ്‌കൂളില്‍ 6 മുതല്‍ 9 ക്ലാസ്സുവരെയുള്ള പെണ്‍കുട്ടികള്‍ക്ക് ആഴ്ചയില്‍ 3 ദിവസം തയ്യല്‍ പരിശീലനം നല്‍കുന്നതിന് യുവതികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ 26 ന് രാവിലെ 11 ന് സ്‌കൂളില്‍ വാക്ക് ഇന്‍-ഇന്റര്‍വ്യൂ നടത്തും. ടൈലറിംഗ് കെ.ജി.റ്റി.എ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി,പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് മുന്‍ഗണന നല്‍കും. അപേക്ഷ, സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, തിരിച്ചറിയല്‍ രേഖ എന്നിവയുമായി ഒക്ടോബര്‍ 26 ന് രാവിലെ 11 ന് സ്ഥാപനത്തില്‍ എത്തണം. ഫോണ്‍: 94974248870.

Leave a Reply

Your email address will not be published. Required fields are marked *