ജില്ലയിലെ പ്രധാന അറിയിപ്പുകൾ

ആസ്പിരേഷണല്‍ ബ്ലോക്ക് ഫെല്ലോ നിയമനം

നീതി ആയോഗ് നടപ്പിലാക്കുന്ന ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട വയനാട് ജില്ലയിലെ 4 ബ്ലോക്കുകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് കരാറടിസ്ഥാനത്തില്‍ ആസ്പിരേഷണല്‍ ബ്ലോക്ക് ഫെല്ലോയെ നിയമിക്കുന്നു. യോഗ്യത അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നും ഏതെങ്കിലും വിഷയത്തിലുള്ള ബിരുദാനന്തര ബിരുദം. വികസന പ്രക്രിയകളില്‍ പങ്കാളിയായിട്ടുള്ള സ്ഥാപനത്തിലെ പ്രവൃത്തി/ ഇന്റേണ്‍ഷിപ്പ് പരിചയം (കുറഞ്ഞത് ഒരു വര്‍ഷം).ഇംഗ്ലീഷിലും മലയാളത്തിലും ഹിന്ദിയിലും മികച്ച ആശയവിനിമയം നടത്താനുള്ള കഴിവും, ഡാറ്റ വിശകലനത്തിനുമുളള കഴിവ്പ്രോജക്ട് മാനേജ്‌മെന്റിലുള്ള കഴിവ്. റൂറല്‍ ഡെവലപ്‌മെന്റ് വിഷയത്തില്‍ ഉന്നത വിദ്യാഭ്യാസം നേടിയവര്‍ക്ക് മുന്‍ഗണന നല്‍കും //forms.gle/wLR2Mf8mdYnHdbLJ8 ഒക്ടോബര്‍ 25 നകം അപേക്ഷ നല്‍കണം.

ലേലം

സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ ചെതലയം റെയ്ഞ്ചിലെ തേക്ക് പ്ലാന്റേഷനുകളില്‍ നിന്ന് ശേഖരിച്ച മരങ്ങളും വിവിധ തരം കഴകള്‍, , വിറക് എന്നിവയും എം.എസ്.ടി.സി ലിമിറ്റഡ് മുഖേന ഇ-ഓക്ഷന്‍ ആയി ലേലം ചെയ്യും.

സൈക്ലിംഗ് ടെസ്റ്റ്

വിവിധ കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷനുകളിലെ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ്(കാറ്റ.നമ്പര്‍ 609/201) തസ്തികയിലേക്ക് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ജില്ലയില്‍ നിന്നുള്ള പുരുഷ ഉദോ്യഗാര്‍ത്ഥികള്‍ക്കായുള്ള സൈക്ലിംഗ് ടെസ്റ്റ് ഒക്ടോബര്‍ 26, 27 തീയതികളില്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റ്, അസ്സല്‍ തിരിച്ചറിയല്‍ രേഖ, സൈക്കിള്‍, വണ്‍ടൈം വെരിഫിക്കേഷന് ആവശ്യമായ അസ്സല്‍ പ്രമാണങ്ങള്‍ എന്നിവ സഹിതം പരീക്ഷാ ദിവസം രാവിലെ 6 ന് മുന്‍പായി ഗ്രൗണ്ടില്‍ ഹാജരാകണം. ടെസ്റ്റില്‍ വിജയിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ അന്ന് തന്നെ ജില്ലാ പി.എസ്.സി ഓഫീസില്‍ വണ്‍ടൈം വെരിഫിക്കേഷനും ഹാജരാകണം. 04936202539

നിരോധിത പ്ലാസ്റ്റിക് പിടികൂടി

മുള്ളന്‍ കൊല്ലി പഞ്ചായത്തിലെ കച്ചവട സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിരോധിത പ്ലാസ്റ്റിക് പിടികൂടി. 10,000 രൂപ പിഴ ഈടാക്കി. മാലിന്യ സം സ്‌കരണ രംഗത്തെ നിയമലംഘനം കണ്ടെത്തി നടപടി സ്വീകരി ക്കാന്‍ രൂപീകരിച്ച പ്രത്യേക എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെയും മുള്ളന്‍ കൊല്ലി പഞ്ചായത്തിന്റെയും സംയുക്ത പരിശോധനയിലാണ് നിരോധിത പ്ലാസ്റ്റിക് ഉത്പ്പന്നങ്ങള്‍ പിടികൂടിയത്. മാലിന്യം ശാസ്ത്രീയമായ രീതിയില്‍ നീക്കം ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് നല്‍കാനും തദ്ദേശസ്വ യംഭരണ സ്ഥാപന സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. നിയമലം ഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വോഡ് അറിയിച്ചു. എന്‍ഫോഴ് സ്‌മെന്റ് ടീം ഹെഡ് വി.എ നജീബ്, എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ കെ.റഹീം ഫൈസല്‍ , ടീം അംഗം കെ.എ തോമസ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി. ജിജു, ക്ലര്‍ക്ക് ഇ. പ്രത്യുഷ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *