മീനങ്ങാടി: ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ടൗണില്‍ ജൂണ്‍ 26 മുതല്‍ ട്രാഫിക് പരിഷ്‌കരണങ്ങള്‍ നിലവില്‍ വരും. സ്ഥിരം പാര്‍ക്കിംഗ് പൂര്‍ണ്ണമായും ഒഴിവാക്കി 20 മിനിറ്റ് നേരം സ്ഥാപനത്തിനു മുന്നില്‍ വാഹനം നിര്‍ത്തി സാധനങ്ങള്‍ വാങ്ങുവാനോ മറ്റ് ആവശ്യങ്ങള്‍ നിറവേറ്റുന്നതിനോ അനുമതി നല്‍കും.
െ്രെഡവര്‍ വിളിപ്പാടകലെ ഉണ്ടാകണമെന്ന നിബന്ധനയോടെയാണ് പാര്‍ക്ക് ആന്‍ഡ് ബൈ സിസ്റ്റം നടപ്പിലാക്കുന്നത്.
രാവിലെ വാഹനം നിര്‍ത്തിയിട്ട് രാത്രി തിരിച്ചെത്തുന്നത് വരെ പാര്‍ക്ക് ചെയ്യുന്നവര്‍ക്കെതിരെ ഫൈന്‍ ചുമത്തും. പോലീസ് സ്‌റ്റേഷന്‍ മുതല്‍ മുസ്ലീം പള്ളി വരെ റോഡിന്റെ വടക്ക് ഭാഗത്തെ പാര്‍ക്കിംഗ് പൂര്‍ണ്ണമായി നിരോധിച്ചു. ഓട്ടോ ടാക്‌സി സ്റ്റാന്റുകളിലും പുനക്രമീകരണം വരുത്തിയിട്ടുണ്ട്. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ദീര്‍ഘദൂര ബസ്സുകള്‍ പഞ്ചായത്ത് ഓഫീസിനു മുന്‍പിലെ ബസ്!വേ യില്‍ നിര്‍ത്തി ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്യേണ്ടതാണ്. പുല്‍പ്പള്ളി അപ്പാട് ഭാഗത്തുനിന്നുള്ള ബസ്സുകള്‍ ബ്രദേഴ്‌സ് ഹോട്ടലിനു മുന്‍പിലും കാര്യമ്പാടി ഭാഗത്തു നിന്നും വരുന്ന ബസ്സുകള്‍ വില്ലേജ് ഓഫീസിനു എതിര്‍ വശവും നിര്‍ത്തേണ്ടതാണ്. മറ്റ് ബസ് സ്‌റ്റോപ്പുകള്‍ക്ക് മാറ്റമില്ല.
രാവിലെ ഒമ്പത് മുതല്‍ 10.30 വരെയും വൈകുന്നേരം 3.30 മുതല്‍ അഞ്ച് വരെയും ടൗണില്‍ വലിയ വാഹനങ്ങളില്‍ ചരക്ക് കയറ്റുന്നതിനും ഇറക്കുന്നതിനും നിരോധനമുണ്ട്. ടി സമയങ്ങളില്‍ സ്‌കൂള്‍ റോഡിലൂടെ ടിപ്പര്‍ മുതലായ വാഹനങ്ങള്‍ അനുവദിക്കില്ല. ടൗണിലെ ഫുട്പാത്തിന്റെ ഹാന്റ് റെയിലില്‍ കൊടിതോരണങ്ങള്‍ കെട്ടുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടൗണില്‍ വഴിയോര കച്ചവടമോ, വാഹനങ്ങളിലെത്തിച്ചുള്ള വില്‍പ്പനയും അനുവദിക്കില്ല. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ.വിനയന്‍, സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ രാംകുമാര്‍, ഗ്രമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ബേബി വര്‍ഗ്ഗീസ്, ഉഷ രാജേന്ദ്രന്‍, പി. വാസുദേവന്‍, ഭരണ സമിതി അംഗങ്ങള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.