വെള്ളമുണ്ട: മഴക്കാല രോഗപ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഇന്ന് വെള്ളമുണ്ടയിലെ സർക്കാർ/സ്വകാര്യ/വ്യാപാര/ വ്യവസായ സ്ഥാപനങ്ങളിൽ ഡ്രൈ ഡേ ആചരണവും ശുചീകരണവും നടത്തി.
വെള്ളമുണ്ട പബ്ലിക് ലൈബ്രറിയും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി നടത്തിയ ആചരണ പരിപാടി വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
ലൈബ്രറി പ്രസിഡന്റ് എം. മോഹന കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ഹെൽത്ത് ഇൻസ്‌പെക്ടർ സന്തോഷ് കെ, ഷീജ പീറ്റർ, എം. സുധാകരൻ, മിഥുൻ മുണ്ടക്കൽ, എം. മണികണ്ഠൻ മാസ്റ്റർ, എം. നാരായണൻ,ശോഭ. കെ തുടങ്ങിയവർ നേതൃത്വം നൽകി.
വിവിധ തരത്തിലുള്ള പനിയും മറ്റ് സാംക്രമിക രോഗങ്ങളും റിപ്പോർട്ട് ചെയ്ത പ്രത്യേക സാഹചര്യത്തിൽ എല്ലാ സ്ഥാപനങ്ങളിലും കൊതുകിന്റെ ഉറവിടനശീകരണവും ശുചീകരണവും നടത്തണമെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് കുടുംബാരോഗ്യ കേന്ദ്രവും പബ്ലിക് ലൈബ്രറിയും ഡ്രൈ ഡേ ആചരിച്ചത്.