ജില്ലയിലെ അറിയിപ്പുകൾ

സെമിനാര്‍ പ്രതിനിധിയോഗം

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ മുസ്ലീം, ക്രിസ്ത്യന്‍, സിക്ക്, ബുദ്ധ, ജൈന, പാഴ്‌സി എന്നീ ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കായി ജില്ലയില്‍ സെമിനാര്‍ നടത്തുന്നു. സെമിനാറിന് മുന്നോടിയായുള്ള വയനാട് ന്യൂനപക്ഷ സമുദായ പ്രതിനിധികളുടെ യോഗം ഒക്ടോബര്‍ 28ന് രാവിലെ 11ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കല്‍പ്പറ്റ ഗവ. ഐ.ടി.ഐയില്‍ ബേക്കര്‍ ആന്റ് കണ്‍ഫെക്ഷനര്‍, ഫുഡ് പ്രൊഡക്ഷന്‍ ജനറല്‍ ട്രേഡുകളില്‍ ഒഴിവുള്ള ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഹോട്ടല്‍ മാനേജ്മെന്റ് / കാറ്ററിംഗ് ടെക്നോളജി ഡിഗ്രി/ ഡിപ്പോമ ഉള്ളവര്‍ക്കും അതാത് ട്രേഡുകളില്‍ എന്‍.റ്റി.സി/ എന്‍.എ.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പും സഹിതം ഒക്ടോബര്‍ 28 ന് രാവിലെ 10 ന് ഐ.ടി.ഐയില്‍ ഹാജരാകണം. ഫോണ്‍: 04936 205519.

സ്യൂട്ട് കോണ്‍ഫറന്‍സ്

സ്യൂട്ട് കോണ്‍ഫറന്‍സ് ഒക്ടോബര്‍ 28ന് വൈകീട്ട് 3 ന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. അതിന് ശേഷം ജില്ലാ എംപവേര്‍ഡ് കമ്മിറ്റി യോഗവും നടക്കും.

അപേക്ഷ ക്ഷണിച്ചു

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷന്‍ സെല്ലില്‍ ഉടന്‍ തുടങ്ങുന്ന ഹ്രസ്വകാല കോഴ്സുകളായ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫിറ്റ്‌നസ് ട്രെയിനിംഗ്, ബ്യൂട്ടീഷ്യന്‍ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ്.എസ്.എല്‍.സി. ഫോണ്‍ 9744066558, 9048671611

ഡി. എൽ. ഡ് പ്രവേശനം

2023-25 വര്‍ഷത്തേക്കുള്ള ഡി.എല്‍.എഡ് ഗവ/എയ്ഡഡ്, സ്വാശ്രയം മെറിറ്റ് വിഭാഗത്തില്‍ ലഭ്യമായ പുതിയ ഒഴിവുകളിലേക്കുള്ള പ്രവേശനത്തിനുള്ള കൂടിക്കാഴ്ച ഒക്ടോബര്‍ 28 ന് രാവിലെ 11ന് എസ്.കെ.എം.ജെ. ഹൈസ്‌കൂള്‍ ജൂബിലി ഹാളില്‍ നടക്കും. ഡി.എല്‍.എഡ് (ഗവ/എയ്ഡഡ്, സ്വാശ്രയം മെറിറ്റ്) റാങ്ക് ലിസ്റ്റ് ddewayanad.blogspot.com എന്ന വെബ് പേജിലും, വയനാട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാ വിദ്യാര്‍ത്ഥികളും അസ്സല്‍ രേഖകളുമായി കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. ഫോണ്‍ 04936202593, 8594067545, 9947777126

ശുചിത്വ മിഷന്‍ വിദ്യാര്‍ത്ഥികള്‍ക്കായി മത്സരങ്ങള്‍

ശുചിത്വ മിഷന്‍ മാലിന്യമുക്തം നവകേരളം, സ്വച്ഛതാ ഹി സേവ ക്യാമ്പെയിനുകളുമായി ബന്ധപ്പെട്ട് ശുചിത്വ ശീലങ്ങള്‍ വളര്‍ത്തുന്നതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി മത്സരങ്ങള്‍ നടത്തുന്നു. യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി മുദ്രാവാക്യ രചന, ലഘുലേഖ, രണ്ട് മിനിറ്റ് വീഡിയോ, പോസ്റ്റര്‍ ഡിസൈന്‍, ഉപന്യാസം, ചിത്രരചന എന്നീ മത്സരങ്ങളും എല്‍.പി വിദ്യാര്‍ത്ഥികള്‍ക്കായി മുദ്രാവാക്യ രചന, ചിത്രരചന എന്നീ മത്സരങ്ങളുമാണ് നടത്തുന്നത്. ഓരോ ഇനത്തിലും ജില്ലാ തലത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് യഥാക്രമം 5000, 3500, 2000 രൂപ വീതവും സംസ്ഥാന തലത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് യഥാക്രമം 10000, 7000, 4000 രൂപ വീതവും ക്യാഷ് അവാര്‍ഡ് ലഭിക്കും. മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ ഒക്ടോബര്‍ 30 നകംഎന്‍ട്രികള്‍സമര്‍പ്പിക്കണം.https://contest.suchithwamission.org കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും.

ജല സംരക്ഷണം ശില്‍പ്പശാല ഇന്ന്

നവകേരളം കര്‍മ്മ പദ്ധതിയില്‍ ഹരിത കേരളം മിഷന്റെയും എം.ജി.എന്‍.ആര്‍. ഇ.ജി.എസിന്റെയും നേതൃത്വത്തില്‍ ജില്ലാ ബ്ലോക്ക് തല സാങ്കേതിക സമിതി അംഗങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി ജല സംരക്ഷണ ജില്ലാതല ശില്‍പ്പശാല ഇന്ന് (വ്യാഴം) കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ ഡോ.രേണു രാജ് മുഖ്യാതിഥിയാകും.

Leave a Reply

Your email address will not be published. Required fields are marked *