വയനാട് ചുരം ഗതാഗതക്കുരുക്കിൽ : പൂഴിത്തോട് -പടിഞ്ഞാറത്തറ പാതയുടെ കാര്യത്തിൽ വേഗം പോരായെന്ന് ജനകീയ കർമ്മ സമിതി

പടിഞ്ഞാറത്തറ : പൂജാ അവധികളും ശനിയും ഞായറും ഒന്നിച്ചു വന്നപ്പോൾ വയനാട്ടിലേക്ക് സഞ്ചാരികളുടെ പ്രവാഹമായിരുന്നു. അതിനനുസരിച്ച് ഗതാഗത പ്രശ്നങ്ങളും രൂക്ഷമായി. സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം ചുരത്തിൽ മണിക്കൂറുകളോളം പൊരി വെയിലത്ത് കിടക്കേണ്ട അവസ്ഥ വന്നു. അധികൃതരുടെ അനാസ്ഥ ഒന്നു മാത്രമാണ് കാര്യങ്ങൾ ഇത്ര വഷളാക്കുന്നത്. തുരങ്ക പാതയടക്കമുള്ള ബദൽ സംവിധാനങ്ങൾ പ്രഖ്യാപനങ്ങൾ മാത്രമാണെന്ന് ഓർക്കണം. എന്നാൽ 70% ലധികം നിർമ്മാണം പൂർത്തികരിച്ച പാത തുറന്നു കിട്ടുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ 30 വർഷം കാത്തിരുന്ന വയനാടൻ ജനത ഇനി എത്ര ആൾ കാത്തിരിക്കണം. വെറും 100 കോടി രൂപ ചിലവിൽ തീർക്കാൻ കഴിയുമെന്നതാണോ പാതയുടെ യഥാർത്ഥ തടസ്സം. തറക്കല്ലിട്ടിട്ട് 30 വർഷമായ ഈ പാത ഇന്നൊരു ചർച്ചയായി മാറിയത് പോലും ജനകീയ കർമ്മ സമിതിയുടെ പോരാട്ടം ഒന്നുക്കൊണ്ടു മാത്രമാണ്. വയനാട് ജില്ലാ വികസന സമിതി തീരുമാനപ്രകാരം പാത കടന്നുപോവുന്നിടങ്ങളുടെ ഒരു ഭാഗത്ത് കഴിഞ്ഞ 19 – ന് വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ഒരു സംയുക്‌ത പരിശോദന നടന്നിരുന്നു. ഇനി ഇത്തരത്തിലുള്ള ഒരു പരിശോദന നടക്കേണ്ടത് കോഴിക്കോട് ജില്ലയിലാണ്. അതിനുള്ള തീരുമാനം ഉടൻ ഉണ്ടാവണം. അല്ലാത്ത പക്ഷം ആയിരക്കണക്കിന് ആളുകളെ അണിനിരത്തി ചുരത്തിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. പുതിയ പാതകൾ പ്രഖ്യാപിക്കുന്നതിൽ കർമ്മ സമിതി എതിരല്ല. അതൊക്കെ വരുന്ന കാലമത്രയും ഇനിയും വയനാടിനെ തുറന്ന ജയിലിലടയ്ക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട . ചുരത്തിൽ ഭാരവാഹനങ്ങൾ നിയന്ത്രിക്കണമെന്ന് പറയുന്നവർ ഏതു നൂറ്റാണ്ടിലാണ് ജീവിച്ചിരിക്കുന്നത്. ആ മേഖല ആശ്രയിച്ച് ജീവിക്കുന്നവരുടെ കുടുംബം പട്ടിണി കിടക്കാതെ സംരക്ഷിക്കേണ്ടതും നമ്മുടെ ബാധ്യതയാണ്. .മാത്രമല്ല ലോറി വഴി ഉള്ള ചരക്ക് നീക്കങ്ങൾ നടന്നില്ലെങ്കിൽ നിർമ്മാണ സാമഗ്രികളും ഭക്ഷ്യവസ്തുക്കൾ അടക്കമുള്ളവയും എങ്ങനെ വയനാട്ടിൽ എത്തും നിർമ്മാണ മേഖലകൾ സ്തംഭിക്കുവാനും രൂക്ഷമായ വിലക്കയറ്റത്തിനും ഇത് കാരണമാകും ഇരുട്ട് കൊണ്ട് ഓട്ടയടക്കുന്ന പരിപാടി ഇനിയെങ്കിലും അധികാരികൾ അവസാനിപ്പിക്കുക വെറും വോട്ട് ചെയ്യാൻ മാത്രമുള്ള യന്ത്രങ്ങളായി വയനാട്ടുക്കാരെ കാണരുത് കർമ്മ സമിതി ചെയർപേഴ്സൻ ശകുന്തള ശൺമുഖൻ അധ്യക്ഷത വഹിച്ചു സജി യു എസ്,ജോൺസൻ ഒ.ജെ, സാജൻ തുണ്ടിയിൽ ഹംസ ഐക്കാരൻ , ബെന്നി മാണിക്കത്ത് ,ആലിക്കുട്ടി സി.കെ ഉലഹന്നാൻ പട്ടരുമഠം , യു.സി ഹുസൈൻ, ജോണി മുകളേൽ, നാസർ കൈപ്രവൻ, ഹംസ കുളങ്ങരത്ത്, നാസർ വാരാമ്പറ്റ , അബ്ദുൾ അസീസ്, അഷ്റഫ് കുറ്റിയിൽ , തങ്കച്ചൻ പള്ളത്ത്, സന്ദീപ് സഹദേവൻ, തങ്കച്ചൻ നടയ്ക്കൽ, സലീം കൈരളി, ബിനു വീട്ടിക്കാമൂല കമൽ ജോസഫ് പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *