വയനാട് ജില്ലയിലെ പ്രധാന അറിയിപ്പുകൾ

മലയാള ഭാഷാവാരാചരണം

ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവരുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന മലയാള ഭാഷ ഭരണഭാഷ വാരാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യും. നവംബര്‍ 1 ന് രാവിലെ 10.30 ന് കള്ക്‌ട്രേറ്റ് എ.പി.ജെ ഹാളില്‍ നടക്കുന്ന ജില്ലാതല ഉദ്ഘാടന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് അദ്ധ്യക്ഷത വഹിക്കും. പ്രൊഫ. പി.സി.രാമന്‍കുട്ടി മലയാളദിന പ്രഭാഷണം നടത്തും. എ.ഡി.എം എന്‍.ഐ.ഷാജു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.റഷീദ് ബാബു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

ജീവനക്കാര്‍ക്ക് കവിതകള്‍ ആലപിക്കാം

മലയാളഭാഷ ഭരണഭാഷ വാരാചരണത്തോടനുബന്ധിച്ച് നവംബര്‍ 1ന് കളക്‌ട്രേറ്റ് എ.പി.ജെ. ഹാളില്‍ രാവിലെ 10.30 ന് നടക്കുന്ന ജില്ലാതല ഉദ്ഘാടന ചടങ്ങില്‍ ജീവനക്കാര്‍ക്ക് കവിതകള്‍ ആലപിക്കാം. കവിതകള്‍ ആലപിക്കാന്‍ താല്‍പ്പര്യമുള്ള ജീവനക്കാര്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 6238309634

ഇ- ലേലം

വയനാട് ജില്ലാ സായുധ സേനാ ക്യാമ്പില്‍ സൂക്ഷിച്ചിട്ടുള്ളതും 2021 ഏപ്രില്‍ 1 മുതല്‍ 2022 മാര്‍ച്ച് 31 വരെയുള്ള പോലീസ് ഡിപ്പാര്‍ട്ട്മെന്റ് വാഹനങ്ങളില്‍ നിന്ന് മാറ്റിയതും ഉപയോഗ യോഗ്യമല്ലാത്തതുമായ വസ്തുക്കള്‍ www.mstcecommerce.com എന്ന വെബ്‌സൈറ്റ് മുഖേന നവംബര്‍ 3 ന് രാവിലെ 11 മുതല്‍ 3.30വരെ ഓണ്‍ലൈന്‍ ലേലം ചെയ്യുന്നു. ഫോണ്‍ 04936 202525.

റാങ്ക് ലിസ്റ്റ് റദ്ദാക്കി

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പിലെ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ എല്‍.പി.എസ് (കാറ്റഗറി നമ്പര്‍ 464/2020)തസ്തികയ്ക്ക് പ്രസിദ്ധീകിച്ച റാങ്ക് പട്ടികയിലെ മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളും നിയമന ശിപാര്‍ശ െചയ്യപ്പെട്ടതിനെ തുടര്‍ന്ന് 2023 ഒക്ടോബര്‍ 10 ന് റദ്ദാക്കിയതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

വാഹനം ആവശ്യമുണ്ട്

വനിത സംരക്ഷണ ഓഫീസ് ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി 2023- 24 സാമ്പത്തിക വര്‍ഷത്തില്‍ കരാടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് വാഹന ഉടമകളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. നവംബര്‍ 9 ന് രാവിലെ 12 നകം ടെണ്ടര്‍ ലഭിക്കണം. ഫോണ്‍: 04936 206616.

ടെണ്ടര്‍ ക്ഷണിച്ചു

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ ഓണ്‍ലൈന്‍ പെയ്‌മെന്റ് സംവിധാനം നടപ്പില്‍ വരുത്തുന്നതിന് പദ്ധതി അംഗങ്ങളുടെ അടിസ്ഥാന വിവരങ്ങള്‍ ഡാറ്റാ എന്‍ട്രി ചെയ്യുന്നതിനും കൂടാതെ അനുബന്ധ രേഖകള്‍ സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യുന്നതിനുമായി കേന്ദ്രീകൃത ടെന്‍ഡറുകള്‍ ക്ഷണിച്ചു.നിലവില്‍ 12 ജില്ലകളിലായി 327530 സജീവ അംഗങ്ങളാണുള്ളത് ഇത്രയും അംഗങ്ങളെ ജില്ലാതലത്തില്‍ ഡാറ്റാ എന്‍ട്രി ചെയ്ത് ക്രോഡീകരിക്കാന്‍ കഴിയുന്ന ഏജന്‍സികള്‍ക്കാണ് മുന്‍തൂക്കം നല്‍കുക. ടെണ്ടര്‍ നവംബര്‍ 6 നകം നല്‍കണം. ഫോണ്‍: 04952 378480.

അപേക്ഷ ക്ഷണിച്ചു

പി.കെ കാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, അക്കൗണ്ടിങ്ങ് ആന്‍ഡ് പബ്ലിഷിംഗ് കോഴ്സുകളിലേക്കുള്ള അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസ്സായ എസ്.സി/എസ്.ടി/ഇ.ഡബ്ള്യു.എസ്(ഇ.ഡബ്ള്യു.എസ് വനിതകള്‍ മാത്രം) വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ 9387288283

താലൂക്ക് വികസന സമിതി

വൈത്തിരി താലൂക്ക് വികസന സമിതി യോഗം നവംബര്‍ 4 ന് രാവിലെ 10.30 ന് വൈത്തിരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേരും.

ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ നിയമനം

കേരള സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തിയുടെ ഭാഗമായി ജില്ലാ മിഷന്‍ കോര്‍ഡിനേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത- അംഗീകൃത സര്‍വകലാശാലയില്‍ നിന്നും നേടിയ ബിരുദം. കമ്പ്യൂട്ടര്‍ പരിജ്ഞാനം, സര്‍ക്കാര്‍ മിഷനുകളില്‍, സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ച മുന്‍ പരിചയം, ലഹരിവിരുദ്ധ പ്രവര്‍ത്തന മേഖലയിലെ മുന്‍കാല പ്രാവിണ്യം. പ്രായപരിധി 35. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതയും പ്രവര്‍ത്തിപരിചയവും തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി നവംബര്‍ 15 നകം വയനാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ മുന്‍പാകെ അപേക്ഷ നല്‍കണം.

തൈ വിതരണം

കോട്ടത്തറ ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അത്യുല്‍പാദനശേഷിയുള്ള കാപ്പി തൈകളും, പാഷന്‍ ഫ്രൂട്ട് തൈകളും, കോട്ടത്തറ മന്ദലംപടി നേഴ്‌സറിയിലും, കുറുമ്പാലക്കോട്ട കോഴവയല്‍ നേഴ്‌സറിയിലും നടീലിന് തയ്യാറായിട്ടുണ്ട്. തൈകള്‍ ആവശ്യമുള്ള തൊഴലുറപ്പ് പദ്ധതി ഗുണഭോക്താക്കളായ 25 സെന്റ് മുതല്‍ അഞ്ചേക്കര്‍ വരെ സ്ഥലമുള്ള ഗുണഭോക്താക്കള്‍ അപേക്ഷകള്‍ വാര്‍ഡ് മെമ്പര്‍ കൈവശം നംവബര്‍ 5 നകം നല്‍കണം.

പി.എസ്.സി കോച്ചിംഗ് അപേക്ഷ തീയതി നീട്ടി

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ തൊഴില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തുന്ന സൗജന്യ പി.എസ.്‌സി കോച്ചിംഗ് ക്ലാസ്സിന് നവംബര്‍ 8 വരെ അപേക്ഷിക്കാം. ക്ലാസ് നവംബര്‍ 15 ന് ആരംഭിക്കും. താല്‍പര്യമുള്ളവര്‍ കല്‍പ്പറ്റ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് , ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സചേഞ്ച് സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി ഓഫീസുകളില്‍ നേരിട്ട് ഹാജരായി അപേക്ഷ നല്‍കണം. ഫോണ്‍: 04936 202 534.

അപേക്ഷ ക്ഷണിച്ചു

കോട്ടത്തറ ഗ്രാമപഞ്ചായത്ത് വസ്തു നികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് വിവരശേഖരണത്തിനും ഡാറ്റ എന്‍ട്രി ചെയ്യുന്നതിനുമായി നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നവംബര്‍ 5 നകം അപേക്ഷ നല്‍കണം. യോഗ്യത ഡിപ്ലോമ സിവില്‍എഞ്ചിനീയറിങ്, ഐ.ടി.ഐഡ്രാഫ്റ്റ്‌സ്മാന്‍സിവില്‍.ഐ.ടി.ഐസര്‍വ്വേയര്‍. ഫോണ്‍: 04936 286644.

അപേക്ഷ ക്ഷണിച്ചു

സുല്‍ത്താന്‍ ബത്തേരി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ പൈത്തോണ്‍ പ്രോഗ്രാമിംഗ്, ഡിപ്ലോമ ഇന്‍ ഫോറിന്‍ അക്കൗണ്ടിംഗ് മാനേജ്‌മെന്റ്, വെബ് ഡിസൈനിംഗ്, എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7902281422, 8606446162.

Leave a Reply

Your email address will not be published. Required fields are marked *