സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ മാലിന്യ സംസ്‌കരണം: നിയമ ലംഘനത്തിന് പിഴ ചുമത്തും- ജില്ലാ കളക്ടര്‍*

സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ മാലിന്യ സംസ്‌കരണം: നിയമ ലംഘനത്തിന് പിഴ ചുമത്തും- ജില്ലാ കളക്ടര്‍*

കൽപ്പറ്റ : നിയമ ലംഘനത്തിന് പിഴ ചുമത്തും- ജില്ലാ കളക്ടര്‍*ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും, സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന പൊതു പരിപാടികളില്‍ ഹരിത പെരുമാറ്റ ചട്ടം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് ഉത്തരവിറക്കി. അശാസ്ത്രീയ മാലിന്യ സംസ്‌കരണം കണ്ടെത്തിയാല്‍ പിഴ ചുമത്തും. ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്കുകളും മറ്റ് ഉത്പന്നങ്ങളുടെ ഉപയോഗവും പ്രചാരണവും നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ദേശീയ ഹരിത ട്രൈബ്യൂണലും, മലിനീകരണ നിയന്ത്രണ ബോര്‍ഡുകളും കര്‍ശന നിര്‍ദ്ദേശം നല്‍കിയ സാഹചര്യത്തിലാണ് ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയത്. എല്ലാ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതു സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ ഹരിത പെരുമാറ്റ ചട്ടം നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടികള്‍ ബന്ധപ്പെട്ട സ്ഥാപന മേധാവികള്‍ സ്വീകരിക്കണം.ജില്ലാ മേധാവികള്‍ അധികാരപരിധിയിലുള്ള സ്ഥാപനങ്ങളില്‍ നിരോധിത ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുകയോ മാലിന്യം വലിച്ചെറിയല്‍, കത്തിക്കല്‍, അശാസ്ത്രീയമായി കൈകാര്യം ചെയ്യല്‍, മലിനജലം പുറത്തേക്കോ, ജലാശയത്തിലേക്കോ ഒഴുക്കിവിടല്‍ തുടങ്ങിയ നിയമലംഘനങ്ങള്‍ നടക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണം. ഇത്തരം നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ സ്ഥാപനങ്ങള്‍ക്കെതിരെ 10000 രൂപ മുതല്‍ പിഴ ചുമത്തും. പ്ലാസ്റ്റിക് ക്യാരിബാഗുകളും ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്ക് ആവരണമുള്ള പേപ്പര്‍ ഗ്ലാസ്, ഡിസ്പോസിബിള്‍ പ്ലേറ്റ്, പേപ്പര്‍ ഇല തുടങ്ങിയവയുടെ ഉപയോഗവും വ്യാപനവും പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. നിയമലംഘനങ്ങള്‍ കണ്ടെത്തി നിയമനടപടി സ്വീകരിക്കാന്‍ ജില്ലാ തല, തദ്ദേശ സ്ഥാപന തല മാലിന്യ സംസ്‌കരണ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിനെ ചുമതലപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *