ഇന്റർനാഷണൽ ക്വിസ്സിംഗ് അസോസിയേഷന്റെ ഏഷ്യയിലെ ആദ്യ ചാപ്റ്റർ കേരള പിറവി ദിനത്തിൽ വയനാട്ടിൽ

കൽപ്പറ്റ : ക്വിസ്സിങ് അസോസിയേഷന്റെ ഏഷ്യയിലെ ആദ്യ ചാപ്റ്ററിന് വയനാട്ടിൽ തുടക്കം. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ ക്യു എ ആഗോള തലത്തിൽ ക്വിസ്സിനെ ജനപ്രിയ മത്സരമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഐ ക്യു എ ചാപ്റ്ററുകൾ തുടങ്ങുന്നത് .അതിന്റെ ഭാഗമായി വയനാട് ജില്ലയിൽ ആദ്യ ചാപ്റ്റർ ജില്ല രൂപീകരണ ദിനം കൂടിയായ നവംബർ 1 ന് തുടക്കം കുറിച്ചു. വയനാട് ജില്ലാ കളക്ടർ ഡോ. രേണുരാജ് ഐ എ എസ് മുഖ്യ രക്ഷാധികാരിയായും, സബ് കളക്ടർ ആർ ശ്രീലക്ഷ്മി ഐ എ എസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, എ ഡി എം എൻ. ഐ ഷാജു എന്നിവർ രക്ഷാധികാരിയായും, സി കെ ഫൈസൽ പ്രസിഡന്റ്, ഡോ. എസ് ഋത്വിക് വൈസ് പ്രസിഡന്റ് , ഷാജൻ ജോസ് സെക്രട്ടറി, ഡോ. സോന വിജയ് ജോയിന്റ് സെക്രട്ടറി, വി കെ പ്രസാദ്, കെ മൃദുല – ഡിസ്ട്രിക്ട് കോഡിനേറ്റർമാർ എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ജില്ലാതല സമിതി രൂപീകരിച്ചു. ജില്ലയിലെ എല്ലാ കോളേജുകളിലും സ്കൂളുകളിലും ക്വിസ്സിംഗ് ക്ലബ്ബുകൾ രൂപീകരിച്ച് ക്വിസ്സിനെ ജനകീയമാക്കുക എന്നതാണ് പ്രവർത്തന ലക്ഷ്യം. മറ്റ് 13 ജില്ലാ ചാപ്റ്ററുകളും, കേരള സ്റ്റേറ്റ് ചാപ്റ്ററും ഈ വർഷം തന്നെ നിലവിൽ വരുമെന്നും കേരളത്തിന്റെ ഔദ്യോഗിക ജില്ലാ – സംസ്ഥാന ചാമ്പ്യന്മാരെ കണ്ടെത്താനുള്ള സംസ്ഥാന ക്വിസ് ചാമ്പ്യൻഷിപ് ഡിസംബറിൽ നടത്തുമെന്നും ഐ ക്യു എ സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ.അമ്പിളി ശ്രീനിവാസ് അറിയിച്ചു..

Leave a Reply

Your email address will not be published. Required fields are marked *