പുക പരിശോധനാ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി; സംശയങ്ങള്‍ക്ക് മറുപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: വാഹന പുക പരിശോധനാ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി സംബന്ധിച്ച് നിരവധിയാളുകള്‍ക്ക് സംശയം ഉണ്ട്. ഭാരത് സ്റ്റേജ് ഫോറില്‍ 2 വീലര്‍, 3 വീലര്‍ ഒഴികെയുള്ള വാഹനങ്ങള്‍ക്ക് വാഹന പുക പരിശോധനാ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ഒരു വര്‍ഷം വരെയാണെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.ഭാരത് സ്റ്റേജ് സിക്‌സില്‍പ്പെട്ട എല്ലാ വാഹനങ്ങള്‍ക്കും 1 വര്‍ഷമാണ് കാലാവധി. മറ്റു വിഭാഗത്തില്‍പ്പെട്ട വാഹനങ്ങള്‍ക്ക് ആറുമാസമാണ് കാലാവധി. കണ്‍സ്ട്രക്ഷന്‍ വാഹനങ്ങള്‍ , എര്‍ത്ത് മൂവിംഗ് വാഹനങ്ങള്‍ മുതലായവ ഒഴികെ ഇപ്പോള്‍ വില്‍ക്കപ്പെടുന്ന എല്ലാ വാഹനങ്ങളും BS VI ആണ്.ഏത് വാഹനത്തിനും registration date മുതല്‍ ഒരു വര്‍ഷം വരെ PUCC ആവശ്യമില്ല. ഒരു വര്‍ഷത്തിനു ശേഷം നിശ്ചിത ഇടവേളകളില്‍ PUCC എടുക്കേണ്ടതാണ്.Electric വാഹനങ്ങള്‍ക്ക് PUCC ബാധകമല്ലെന്നും മോട്ടോര്‍ വാഹനവകുപ്പിന്റെ കുറിപ്പില്‍ പറയുന്നു.കുറിപ്പ്:വാഹന പുക പരിശോധനാ സര്‍ട്ടിഫിക്കറ്റിന്റെ (PUCC ) കാലാവധി സംബന്ധിച്ച് നിരവധിയാളുകള്‍ സംശയങ്ങള്‍ ചോദിച്ചിട്ടുണ്ട്…..വാഹനങ്ങള്‍ Emission Norms ന്റെ അടിസ്ഥാനത്തില്‍ പ്രധാനമായും 6 വിഭാഗത്തില്‍പ്പെടുന്നു.1. ഭാരത് സ്റ്റേജ് (BS) ന് മുമ്പ് ഉള്ളത്.2. ഭാരത് സ്റ്റേജ് I (BS – I)3. ഭാരത് സ്റ്റേജ് II (BS – II)4. ഭാരത് സ്റ്റേജ് III (BS – III)5. ഭാരത് സ്റ്റേജ് IV (BS – IV)6. ഭാരത് സ്റ്റേജ് VI (BS – VI) ആദ്യ 4 വിഭാത്തില്‍പ്പെട്ട എല്ലാ വാഹനങ്ങളുടെയും PUCC യുടെ കാലാവധി 6 മാസമാണ്.BS IV വാഹനങ്ങളില്‍ 2 വീലറിനും 3 വീലറിനും 6 മാസംBS IV ല്‍പ്പെട്ട മറ്റ് എല്ലാ വാഹനങ്ങള്‍ക്കും 1 വര്‍ഷംBS VI ല്‍പ്പെട്ട എല്ലാ വാഹനങ്ങള്‍ക്കും 1 വര്‍ഷംകണ്‍സ്ട്രക്ഷന്‍ വാഹനങ്ങള്‍ , എര്‍ത്ത് മൂവിംഗ് വാഹനങ്ങള്‍ മുതലായവ ഒഴികെ ഇപ്പോള്‍ വില്‍ക്കപ്പെടുന്ന എല്ലാ വാഹനങ്ങളും BS VI ആണ്.ഏത് വാഹനത്തിനും registration date മുതല്‍ ഒരു വര്‍ഷം വരെ PUCC ആവശ്യമില്ല – ഒരു വര്‍ഷത്തിനു ശേഷം നിശ്ചിത ഇടവേളകളില്‍ PUCC എടുക്കേണ്ടതാണ്.Electric വാഹനങ്ങള്‍ക്ക് PUCC ബാധകമല്ല

Leave a Reply

Your email address will not be published. Required fields are marked *