കണിയാമ്പറ്റ: വിദ്യാര്‍ത്ഥി പ്രതിഭകളുടെ വളര്‍ച്ചയില്‍ സ്‌കോളര്‍ഷിപ്പുകളും അഭിനന്ദനങ്ങളും ടോണിക്കിന്റെ ഫലം ചെയ്യുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍ അഭിപ്രായപ്പെട്ടു. കണിയാമ്പറ്റ പഞ്ചായത്ത് ഗ്ലോബല്‍ കെ എം സി സി യും പാറമ്മല്‍ ബീരാന്‍ മെമ്മോറിയല്‍ ട്രസ്റ്റും ഏര്‍പ്പെടുത്തിയ വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പ് വിതരണവും എം എസ് എഫ് എഡ്യു ടോക്കും ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ എം സി സി ജില്ലാ വൈസ് പ്രസിഡന്റ് അസീസ് തച്ചാറമ്പന്‍ അധ്യക്ഷത വഹിച്ചു. ഹരിത മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ നജ്മ തബഷീറ മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സി.എച്ച് ഫസല്‍, എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് റിന്‍ഷാദ് പി.എം, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് വി.പി ഷുക്കൂര്‍ ഹാജി, സെക്രട്ടറി കുഞ്ഞമ്മദ് നെല്ലോളി, വി.പി യൂസുഫ്, വി.എസ് സിദ്ദിഖ്, പാറമ്മല്‍ ട്രസ്റ്റ് രക്ഷാധികാരി അയമു കരണി, ഇബ്രഹിം നെല്ലിയമ്പം, ഷാജിത് കെ കെ, കെകുഞ്ഞായിഷ, റൈഹാനത് ബഷീര്‍, ഗഫൂര്‍ പാറമ്മല്‍, സിയാദ് വി.പി, ആബിദ് കണിയാമ്പറ്റ സംസാരിച്ചു. എം.എസ്. എഫ് പഞ്ചായത്ത് പ്രസിഡന്റ് അന്‍വര്‍ മില്ലുമുക്ക് സ്വാഗതവും ജലീല്‍ മോയിന്‍ നന്ദിയും പറഞ്ഞു