കൽപ്പറ്റ :
കഴിഞ്ഞ ദിവസം തോട്ടം തൊഴിലാളിയെ കാട്ടാന ആക്രമിച്ചു കൊന്ന സംഭവവുമായി ബന്ധപ്പെട്ട് ജനങ്ങളുടെയും ടൂറിസ്റ്റുകളുടെയും ആശങ്ക അകറ്റുന്നതിന് വേണ്ടി വയനാട് ടൂറിസം അസോസിയേഷൻ ഇടപെടേണ്ട ആവശ്യം അതിക്രമിച്ചിരിക്കുന്നു എന്ന വയനാട് ടൂറിസം അസോസിയേഷൻ മേപ്പാടി യൂണിറ്റിന്റെ വിലയിരുത്തലിന്റെ ഭാഗമായി, പ്രശ്നപരിഹാരത്തിനായി മേപ്പാടി റേഞ്ച് ഓഫീസർക്ക് വയനാട് ടൂറിസം അസോസിയേഷൻ നിവേദനം കൈമാറി.റേഞ്ച് ഓഫീസറുടെ അഭാവത്തിൽ ഓഫീസ് ക്ലർക്ക് നിവേദനം ഏറ്റുവാങ്ങി .ചെമ്പ്ര വനമേഖലയോട് ചേർന്നിട്ടുള്ള തോട്ടം മേഖലകളിൽ ജോലിചെയ്യുന്ന തൊഴിലാളികളെയും വിനോദസഞ്ചാരികളെയും വന്യമൃഗ ശല്യങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനും ചെമ്പ്രയിലേക്കുള്ള ട്രക്കിംഗ് ടിക്കറ്റ് ഓൺലൈനായി മാറ്റുന്നതിനും നിലവിലുള്ള ടിക്കറ്റ് എണ്ണം കൂട്ടുന്നതിനും ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് നിവേദനം നൽകി . താലൂക്ക് സെക്രട്ടറി മനോജ് കുമാർ, മേപ്പാടി യൂണിറ്റ് സെക്രട്ടറി പട്ടു വിയ്യനാടൻ ,യൂണിറ്റ് ട്രഷറർ ജോസ് പങ്കെടുത്തു.