കൽപ്പറ്റ: വൈദ്യുതി നിരക്കു വർദ്ദിപ്പിച്ചതിനെതിരെ വയനാട് ജില്ലയിലെ കെ.എസ്.ഇ.ബി ഓഫീസുകളിലേക്ക് ധർണ്ണ നടത്തി അവശ്യസാധനങ്ങളുടെയും മരുന്നുകളുടെയുമടക്കം വില കൂട്ടിയും ചികിത്സാ ചിലവ് പതിന്മടങ്ങ് വർധിപ്പിച്ചും ക്ഷേമ പെൻഷനുകൾ സമയോചിത മായിവിതരണം ചെയ്യാതെയും കടക്കെണിയിൽ അകപ്പെട്ട് ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ മേൽ വൈദ്യുതി ചാർജ്ജ് വർധിപ്പിക്കുക വഴി അവരെ ഷോക്കടിച്ചിരിക്കുകയാണ് ഇടതുസർക്കാർ. ഈ സാഹചര്യത്തിലാണ് മുസ്ലി ലീഗ് വർധിപ്പിച്ച വൈദ്യുതി നിരക്ക് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെ.എ സ്.ഇ.ബി ഓഫീസുകൾക്ക് മുന്നിൽ സമരം നടത്തിയത്. ധർണ്ണജില്ലാ മുസ്ലിം ലീഗ് പ്രസിഡൻ്റ് കെ.കെ അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡൻ്റ് വി.പിഷുക്കൂർ ഹാജി അദ്ധ്യക്ഷത വഹിച്ചു.കൽപ്പറ്റ മണ്ഡലം ഭാരവാഹികളായ കടവൻ ഹംസ ഹാജി, വി.സി അബൂബക്കർ ഹാജി പഞ്ചായത്ത് ഭാരവാഹികളായ നെല്ലോളി കുഞ്ഞമ്മദ് .വൈപ്പടി അബ്ദുള്ള, ഹനീഫ പാറതൊടുക, പി.സിഅബ്ദുള്ള കോട്ടത്തറ. വി.പി യൂസഫ്,അയമു കരണി. കെ.എം ഫൈസൽ, കെ മൊയ്തൂട്ടി, വി.എസ് സിദ്ധീഖ്, എം.സി മോയിൻ, യു മമ്മൂട്ടി, ജെ മമ്മൂട്ടി .പി’ സി ഹംസ, എം മുജീബ്, എം കെ അബുബക്കർ,കെ കുഞ്ഞായിശ, റസീന സുബൈർ, റൈനിയാനത്ത് ബഷീർ, കെ കെ ഷാജിത്ത്, അൻവ്വർ മില്ല്മുക്ക്, നസീമ .മറിയം, നഫീസ പി എന്നിവർ സംസാരിച്ചു