കാതോരം ഊരുമൂപ്പൻ സഭ ചേർന്നു

. ബത്തേരി :സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിന് കീഴിലെ ഗ്രാമ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും ഊര് മൂപ്പൻ സഭയുമായി ഐ സി ബാലകൃഷ്ണൻ എം എൽ എ .വിവിധ കോളനികളിലെ ഊരു മൂപ്പൻമാരെ പ്രത്യേകം ക്ഷണിച്ചു ജനപ്രതിനിധികളുടെയും ട്രൈബൽ പ്രൊമോട്ടർമാരുടെയും സാന്നിധ്യത്തിലാണ് കാതോരം എന്ന പേരിൽ ഊര് മൂപ്പൻ സഭ നടത്തിയത്. ആദ്യ പരിപാടി നെന്മേനി ഗ്രാമ പഞ്ചായത്തിലെ കോളിയാടിയിൽ നടന്നു. എം.എൽ.എ ശ്രീ.ഐ.സി.ബാലകൃഷ്ണൻ, ട്രൈബൽ വകുപ്പ് ഉദ്യേഗസ്ഥർ, ആശ വർക്കർമാർ തുടങ്ങിയവരും സംഗമത്തിൽ പങ്കുചേർന്നു. പഞ്ചായത്തിന്റെ കീഴിലെ വിവിധ ഊരുകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും ആയതിനുളള പ്രതിവിധികളും കണ്ടെത്തുകയെന്നതാണ് ഈ സംഗമത്തിന്റെ ഉദ്ദേശ ലക്ഷ്യമെന്ന് ഉദ്ഘാടനം ചെയ്ത് സംസാരിച്ച എം.എൽ.എ ഐ.സി.ബാലകൃഷ്ണൻ പറഞ്ഞു. വിവിധ ഊരുകളുടെ വികസനവും പുരോഗതിയും ലക്ഷ്യം വെയ്ക്കുമ്പോൾ തന്നെ പൈതൃകങ്ങളേയും സംരക്ഷിച്ച് പോകേണ്ടതാണെന്ന് എം.എൽ.എ കൂട്ടിച്ചേർത്തു.ഊരുകളിലെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിലെ പ്രവർത്തന ങ്ങൾക്ക് ദിശാബോധം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.പട്ടികവർഗ്ഗ വികസനത്തിനുള്ള കോർപ്പസ്സ് ഫണ്ടിന്റെ വിനിയോഗം പാടെ ശുഷ്കിച്ചിരിക്കുകയാണെന്നും കുറേ വർഷങ്ങ ളായി ഈ ഫണ്ട് വകമാറ്റി ചിലവഴിക്കുന്ന പ്രവണതയാണ് നടക്കുന്നതെന്നും സംഗമത്തിൽ ഊര് മൂപ്പൻമാർ അഭിപ്രായപ്പെട്ടു.ജില്ലയിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ വേണ്ടത്ര സ്ഥാപനങ്ങൾ ഇല്ലാത്തതിൽ ഏറ്റവും കൂടുതൽ വിഷമിക്കുന്നത് പട്ടികവർഗ്ഗ വിദ്യാർത്ഥികളാണെന്നും, താലൂക്ക് കേന്ദ്രീകരിച്ച് ഒരു ഗവൺമെന്റ് ആർട്ട്സ് ആന്റ് സയൻസ് കോളേജ് അനുവദിക്കുന്നതിന് എം.എൽ.എയും, ജനപ്രതിനിധികളും ഗവൺമെന്റിൽ സമ്മർദം ചെലുത്തണമെന്നും അഭിപ്രായമുയർന്നു. ഗോത്ര വിഭാഗങ്ങൾ അഭിമുഖീകരിക്കുന്ന അടിസ്ഥാന പ്രശ്നങ്ങളും സംഗമത്തിൽ ചർച്ചയായി. നെന്മേനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീല പുഞ്ചവയൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീത വിജയൻ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റ്റിജി ചെറുതോട്ടിൽ,ബ്ലോക്ക് മെമ്പർമാരായ എടക്കൽ മോഹനൻ, അസൈനാർ, പ്രസന്ന ശശീന്ദ്രൻ,ജയ മുരളി, വി ടി ബേബി, സുജാത ഹരിദാസ് എന്നിവർ സഭയിൽ സന്നിഹിതരായിരുന്നു. ട്രൈബൽ ഡവലപ്മെന്റ് ഓഫീസർ മനോജ് പദ്ധതി വിശകലനം ചെയ്തു. പദ്ധതിയുടെ കോ-ഓഡിനേറ്റർമാരായ കെ.ടി.കുര്യക്കോസ് മനോജ് ചന്ദനക്കാവ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *