പുല്‍പ്പള്ളി: അന്യസംസ്ഥാനങ്ങളില്‍ ഇഞ്ചി കര്‍ഷകര്‍ക്ക് നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും പുതിയ കൃഷി രീതികള്‍ അവലംബിക്കുന്നതിനും നാഷണല്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകപരമാണെന്നും ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ.പുല്‍പ്പള്ളിയില്‍ ആരംഭിച്ച നാഷണല്‍ ഫാര്‍മേഴ്‌സിന്റെ കേരളത്തിന്റെ പ്രഥമ ഓഫീസ് ഉദ്ഘാടനവും സ്‌നേഹസംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
അന്യസംസ്ഥാന ങ്ങളില്‍ മലയാളി കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സര്‍ക്കാര്‍ തലത്തില്‍ കേരള, കര്‍ണ്ണാടക, തമിഴ്‌നാട് സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണുമെന്ന് അദേഹം പറഞ്ഞു.ചെയര്‍മാന്‍ ഫിലിപ്പ് ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു.പത്മശ്രീ ജേതാവ് ചെറുവയല്‍ രാമനെ നീലഗിരി എം.എല്‍.എ. പൊന്‍ ജയശീലന്‍ ആദരിച്ചു. ചടങ്ങില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കെ. മമ്മൂട്ടി നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ടി.എസ് ദിലീപ് കുമാര്‍, പി.കെ.വിജയന്‍, മേഴ്‌സി സാബു, ഗ്രാമ പഞ്ചായത്ത് അംഗം ഉമബിനീഷ്, കൃഷി ഓഫീസര്‍ അനു ജോര്‍ജ്, എന്‍.യു. ഉലഹന്നന്‍, ശിവദാസന്‍, സിദ്ദീഖ് തങ്ങള്‍, എം.എസ് സുരേഷ് ബാബു, ബിജു തിണ്ടിയത്ത്, ദീപു, മാത്യു മത്തായി ആതിര, സാബു ഐപ്പ്, സോണി ജോണ്‍, ജോസ് കെ.പി, ടോമി പി.സി, പി.എല്‍ അജയകുമാര്‍, റസാഖ് എം.എസ്.തോമസ് മിറര്‍, എന്നിവര്‍ പ്രസംഗിച്ചു. സ്‌നേഹസംഗമത്തോട് അനുബന്ധിച്ച് പുല്‍പ്പള്ളി ടൗണില്‍ വിളംബര ഘോഷയാത്ര നടത്തി. കേരള തമിഴ്‌നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് കുടുബ സമേതം സ്‌നേഹസംഗമത്തില്‍ പങ്കെടുത്തത്.