ചെന്നലോട്: പ്രായത്തെ മനക്കരുത്ത് കൊണ്ടും കഠിനാധ്വാനം കൊണ്ടും മറികടക്കുകയാണ് ചെന്നലോട് സ്വദേശി എൻ മാത്യു. ദുബായിൽ നടന്ന വേൾഡ് ഓപ്പൺ മാസ്റ്റേഴ്സ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 4 ഇനങ്ങളിൽ സ്വർണം നേടിയ എൻ മാത്യുവിന് ജന്മനാട്ടിൽ ഊഷ്മളമായ സ്വീകരണം നൽകി. ചെന്നലോട് വാർഡ് വികസന സമിതി, കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് തരിയോട് മേഖല, തരിയോട് ജിഎച്ച്എസ്എസ് എൻഎസ്എസ് യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തിയ സ്വീകരണ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി ജി ഷിബു മുഖ്യാതിഥിയായി. ആർമിയിലെ സേവനത്തിനുശേഷം കായികരംഗത്ത് സജീവമായ എം മാത്യു അത്ലറ്റിക്സ്, ബോഡി ബിൽഡിംഗ്, സൈക്ലിംഗ് മേഖലകളിൽ സജീവമാണ്. രാജ്യത്തെ മുഖ്യധാരാ മാരത്തൻ മത്സരങ്ങളിൽ നിരവധി മെഡലുകൾ നേടിയിട്ടുണ്ട് ഈ 72 കാരൻ. ഇദ്ദേഹത്തിൻറെ ആദ്യ രാജ്യാന്തര നേട്ടമാണ് ദുബായ് വേൾഡ് ഓപ്പൺ മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിൽ ഇപ്പോൾ ലഭിച്ചത്. ഘോഷയാത്രയിലും ആദരിക്കൽ ചടങ്ങിലും നിരവധി പേർ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം മുഹമ്മദ് ബഷീർ, ഫാ.ജോബി മുക്കാട്ടുകാവിൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീജ ആൻറണി, ജനപ്രതിനിധികളായ പുഷ്പ മനോജ്, രാധ പുലിക്കോട്, സൂന നവീൻ, ബീന റോബിൻസൺ, വിജയൻ തോട്ടുങ്ങൽ, സിബിൽ എഡ്വേർഡ്, എക്സ് സർവീസ് ലീഗ് ജില്ലാ പ്രസിഡണ്ട് മത്തായികുഞ്ഞ് പുത്തുപ്പള്ളി, വി കെ ശശീന്ദ്രൻ, വർഗീസ് ചൂരക്കപ്രായിൽ, സിസ്റ്റർ റോസ് മരിയ, സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ എ ഡി ജോൺ, എം എ ജോസഫ്, അഷ്റഫ് പാറക്കണ്ടി, വാർഡ് വികസന സമിതി സെക്രട്ടറി കുര്യൻ പായിക്കാട്ട്, എം എ ഷാജി, സാഹിറ അഷ്റഫ്, എ കെ മുബഷിർ, ടിഡി ജോയ്, സി ദിലീപ് കുമാർ, ദേവസ്യ മുത്തോലിക്കൽ,എക്സ് സർവീസ് ലീഗ് മേഖല സെക്രട്ടറി ജോണി പുഴക്കൽ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ബി അജിത്ത് എക്സ് സർവീസ് ലീഗ് മേഖല സെക്രട്ടറി ജോണി പുഴക്കൽ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ബി അജിത്ത്എക്സ് സർവീസ് ലീഗ് മേഖല സെക്രട്ടറി ജോണി പുഴക്കൽ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ബി അജിത്ത് തുടങ്ങിയവർ സംസാരിച്ചു.