ബദൽ പാതകൾക്കായി എൽഡിഎഫ്‌ യാത്രബദൽ പാതകൾക്കായി എൽഡിഎഫ്‌ യാത്ര

കൽപ്പറ്റ:ചുരം ബദൽ റോഡുകൾക്കായി എൽഡിഎഫ്‌ യാത്ര. പാതകളിലൂടെയും റോഡുകൾ കടന്നുപോകുന്ന പ്രദേശങ്ങളിലൂടെയും നേതാക്കൾ സഞ്ചരിച്ച്‌ വയനാടിന്റെ യാത്രാപ്രശ്‌നം സർക്കാരിന്റെ മുമ്പിലേക്കെത്തിച്ചു. ടൗണുകളിൽ പൊതുയോഗങ്ങൾ ചേർന്നു. വിവിധ ഇടങ്ങളിൽ യാത്രക്ക്‌ ജനകീയ സ്വീകരണമൊരുക്കി.കുഞ്ഞോം, പടിഞ്ഞാറത്തറ, തളിപ്പുഴ, മേപ്പാടി എന്നിവിടങ്ങളിലായിരുന്നു യോഗങ്ങൾ.ശനി രാവിലെ കുങ്കിച്ചിറയിലായിരുന്നു യാത്രയുടെ തുടക്കം.കുങ്കിച്ചിറ–- വിലങ്ങാട്‌ പാത കടന്നുപോകുന്ന മേഖലയിലൂടെ സഞ്ചരിച്ച്‌ കുങ്കിച്ചിറയിൽ  പൊതുയോഗം ചേർന്നു.  പിന്നീട്‌ പടിഞ്ഞാറത്തറയിൽ എത്തി.പടിഞ്ഞാറത്തറ–-പൂഴിത്തോട്‌ പാതയ്‌ക്കായി കുറ്റിയാംവയൽവരെ യാത്രചെയ്‌ത്‌ തിരകെ ടൗണിലെത്തി പൊതുയോഗം നടത്തി. പിന്നീട്‌ തളിപ്പുഴയിലേക്കായിരുന്നു യാത്ര.  തളിപ്പുഴ–-ചിപ്പിലിത്തോട്‌ പാതയ്‌ക്കായി തളിപ്പുഴയിൽ വിശദീകരണയോഗം ചേർന്ന്‌ നേതാക്കൾ മേപ്പാടിയിലേക്ക്‌ യാത്ര ചെയ്‌തു.  നിലമ്പൂർ–-മേപ്പാടി പാതയുടെ പ്രാധാന്യം സൂചിപ്പിച്ചും വയനാട്‌ തുരങ്കപാതയുടെ നടപടി വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ട്‌ ഇവിടെയും പൊതുയോഗം ചേർന്നു.വിവിധ കേന്ദ്രങ്ങളിൽ എൽഡിഎഫ്‌ നേതാക്കളായ സി കെ ശശീന്ദ്രൻ, പി ഗഗാറിൻ, വിജയൻ ചെറുകര, കെ ജെ ദേവസ്യ, സി എം ശിവരാമൻ, ജുനൈദ്‌ കൈപ്പാണി, മുഹമ്മദ്‌ പഞ്ചാര, സണ്ണി മാത്യു, കെ എ സ്‌കറിയ, പി വി സഹദേവൻ, കെ റഫീഖ്‌ എന്നിവർ സംസാരിച്ചു. കുങ്കിച്ചിറയിൽ പൂവൻ മൊയ്‌തു സ്വാഗതം പറഞ്ഞു. എ കെ ശങ്കരൻ അധ്യക്ഷനായി. കുഞ്ഞോത്ത്‌ പി വി സഹദേവൻ സ്വാഗതം പറഞ്ഞു. ജസ്‌റ്റിൻ ബേബി അധ്യക്ഷനായി. പടിഞ്ഞാറത്തറയിൽ റഷീദ്‌ ചക്കര അധ്യക്ഷനായി.  കെ രവീന്ദ്രൻ സ്വാഗതവും സി രാജീവൻ നന്ദിയും പറഞ്ഞു.തളിപ്പുഴയിൽ വൈത്തരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം വി വിജേഷ്‌ സംസാരിച്ചു. ചിത്രകുമാർ സ്വാഗതം പറഞ്ഞു. എം വി ബാബു അധ്യക്ഷനായി. മേപ്പാടിയിൽ കെ വിനോദ്‌ സ്വാഗതം പറഞ്ഞു. രമേശൻ അധ്യക്ഷനായി.17ന്‌ കൽപ്പറ്റയിൽ ബഹുജന കൺവൻഷൻകൽപ്പറ്റബദൽ പാതകൾക്കായി  എൽഡിഎഫ്‌ നേതൃത്വത്തിൽ 17ന്‌ കൽപ്പറ്റയിൽ ബഹുജന കൺവൻ നടത്തും. പകൽ രണ്ടിന്‌ സഹകരണ ബാങ്ക്‌ ഓഡിറ്റോറിയത്തിലാണ്‌ പരിപാടി. ബദൽ റോഡുകൾ, തുരങ്കപാത, വയനാട്‌ റെയിൽവേ, എയർസ്‌ട്രിപ്പ്‌ എന്നിവ യാഥാർഥ്യമാക്കുന്നതിന്‌ ഇടപെടലുകൾ നടത്താനുള്ള തീരുമാനങ്ങളെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *