യു.ഡി.എഫിന്റെ ചുരം പ്രക്ഷോഭ യാത്ര നാളെ;  വലിയ വാഹനങ്ങൾക്ക്‌ നിയന്ത്രണം ഏർപ്പെടുത്തി

കൽപ്പറ്റ:  വയനാട് ചുരം ബൈപ്പാസ് യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ്. ചുരം പ്രക്ഷോഭ യാത്ര നടത്തുമെന്ന് ടി. സിദ്ദിഖ് എം.എൽ.എ.  പറഞ്ഞു. നാളെ തിങ്കള്‍ രാവിലെ എട്ടിന് ലക്കിടിയിൽ കെ. മുരളീധരൻ എം.പി. യാത്ര ഫ്ളാഗോഫ് ചെയ്യും. യു.ഡി.എഫ്. വയനാട് ജില്ലാ ചെയർമാൻ കെ.കെ. അഹമ്മദ് ഹാജി മുഖ്യാതിഥിയാകും. ചുരത്തിൽ ഗതാഗതക്കുരുക്ക് ഉണ്ടാകാത്ത രീതിയിലായിരിക്കും യാത്ര സംഘടിപ്പിക്കുക. യാത്ര 11.30-ന് അടിവാരത്ത് സമാപിക്കും. നാളെ രാവിലെ 7:30 മുതൽ ചുരം വഴി എല്ലാ വലിയ വാഹനങ്ങൾക്കും നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് താമരശ്ശേരി ഡി.വൈ.എസ്‌.പി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *