മൈസൂർ സെന്റ് ഫിലോമിനാസ് കോളേജ് കൂട്ടായ്മ സംഗമം നടത്തി*

പുൽപള്ളി : മുള്ളൻകൊല്ലി വനമൂലികയിൽ വെച്ച് ഏഴാമത് മൈസൂർ സെന്റ് ഫിലോമിനാസ് കോളേജ് കൂട്ടായ്മ സംഗമം നടത്തി. 1975-85 വർഷങ്ങളിൽ മൈസൂർ സെൻറ് ഫിലോമിനാസ് കോളേജിൽ പഠിച്ചിട്ടുള്ള വിദ്യാർത്ഥികളുടെ ഓൾ കേരള കൂട്ടായ്മയാണ് ഇത്. വയനാട്, കണ്ണൂർ, കാസർഗോഡ്, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ നിന്നുമായി മുപ്പതോളം പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുത്തു. പ്രസിഡൻറ് ജോർജ് തട്ടാംപറമ്പിൽ സംഗമം ഉദ്ഘാടനം നിർവഹിച്ചു. ജോസ് അഗസ്റ്റിൻ (സെക്രട്ടറി), ജോളി കെ എം (ട്രഷറർ), ചാക്കോച്ചൻ പുല്ലംതാനിയിൽ, ജോസഫ് കെ സി, ഷിബു കീപ്പടാട്ട്, രാജു കെ.സി, ഡാമിൻ ജോസഫ് എന്നിവർ ആശംസകൾ നേർന്നു.

Leave a Reply

Your email address will not be published. Required fields are marked *