നവകേരള സദസ്സ്: സ്വാഗത സംഘം ഓഫീസ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

*നവംബര്‍ 23 ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ കല്‍പ്പറ്റ മണ്ഡലം കമ്മിറ്റി സ്വാഗത സംഘം ഓഫീസ് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാനും മുന്‍ എം.എല്‍.എയുമായ സി.കെ.ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കല്‍പ്പറ്റ പോസ്റ്റ് ഓഫീസിന് സമീപമാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. നവംബര്‍ 23 ന് രാവിലെ 11 ന് എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനത്താണ് നവകേരള സദസ്സ് നടക്കുക. 5000 പേരെ പങ്കെടുപ്പിക്കുന്ന സദസ്സിന്റെ മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ പുരോഗമിച്ച് വരികയാണ്. ഒക്ടോബര്‍ 18 നാണ് നവകേരള സദസ്സിന്റെ കല്‍പ്പറ്റ മണ്ഡലം സംഘാടക സമിതി രൂപീകരിച്ചത്. സമിതി യോഗത്തില്‍ 5 സബ് കമ്മിറ്റികള്‍ രൂപീകരിച്ചു. തുടര്‍ന്ന് സബ് കമ്മിറ്റികള്‍ വിവിധ ദിവസങ്ങളിലായി യോഗം ചേര്‍ന്ന് മുന്നൊരുക്കങ്ങള്‍ വിലയിരുത്തി. പഞ്ചായത്ത് തലത്തിലും വാര്‍ഡ് തലത്തിലും സ്വാഗത സംഘങ്ങള്‍ രൂപീകരിച്ചിരുന്നു. സംഘാടക സമിതി ജനറല്‍ കണ്‍വീനറും ഡെപ്യൂട്ടി കലക്ടറുമായ കെ. അജീഷ്, വൈത്തരി തഹസില്‍ദാര്‍ ആര്‍.എസ് സജി, സംസ്ഥാന യുവജന കമ്മീഷന്‍ അംഗം കെ. റഫീഖ്, കല്‍പ്പറ്റ നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ സി.കെ ശിവരാമന്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പ്രതിനിധികള്‍, സംഘാടക സമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.*നവകേരള സദസ്സ്; പഞ്ചായത്ത്തല അവലോകന യോഗം ചേര്‍ന്നു* നവകേരള സദസ്സിന്റെ ഭാഗമായി കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ പഞ്ചായത്ത്, നഗരസഭ തലത്തില്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി അവലോകന യോഗം ചേര്‍ന്നു. നവകേരള സദസ്സിന്റെ കല്‍പ്പറ്റ നിയോജക മണ്ഡലം ചെയര്‍മാന്‍ സി.കെ ശശീന്ദ്രന്‍ അധ്യക്ഷതയിലാണ് കണിയാമ്പറ്റ, വെങ്ങപ്പള്ളി, മുട്ടില്‍ എന്നീ ഗ്രാമപഞ്ചായത്തുകളില്‍ അവലോകന യോഗം ചേര്‍ന്നത്. നവകേരള സദസ്സുമായി ബന്ധപ്പെട്ട് പഞ്ചായത്തുകളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. പൊതുജന പങ്കാളിത്തം ഉറപ്പു വരുത്തുന്ന വിധത്തിലാണ് പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് തലത്തില്‍ പുരോഗമിക്കുന്നത്. അവലോകന യോഗത്തില്‍ കണ്‍വീനറും ഡെപ്യൂട്ടി കളക്ടറുമായ കെ.അജീഷ്, ജോയിന്റ് കണ്‍വീനറും വൈത്തിരി തഹസില്‍ദാറുമായ ആര്‍.എസ് സജി എന്നിവര്‍ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍മാര്‍, സബ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *