വയനാട് പുഷ്പോത്സവം കൽപ്പറ്റ ബൈപ്പാസിൽ

കൽപ്പറ്റ : സ്നേഹം ഇവന്റ്സ് ഒരുക്കുന്ന വയനാട് പുഷ്പോത്സവം നവംബർ 23നു തുടങ്ങുമെന്ന് സ്വാഗതസംഘ ഭാരവാഹികൾ കൽപ്പറ്റ പ്രസ് ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഡിസംബർ 10 വരെ നീളുന്ന മേളയിൽ രാവിലെ 11 മണി മുതൽ രാത്രി 10 മണി വരെയാണ് പ്രവേശനം. ജില്ലാ ആസ്ഥാനം ഇതുവരെ ദർശിക്കാത്ത രീതിയിലാണ് ഇത്തവണ പുഷ്പോത്സവം ഒരുങ്ങുന്നതെന്നും, ബൈപ്പാസ് റോഡിലെ ഫ്ലവർ ഷോ ഗ്രൗണ്ടിൽ വയനാട്ടിൽ ഇതാദ്യമായാണ് അരലക്ഷം ചതുരശ്ര അടിയിൽ പുഷ്പോത്സവം ഒരുക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.സ്വാഗതസംഘം ചെയർമാൻ അഫ്സൽ തെരുവത്ത്, സെക്രട്ടറി ആർ. രമേഷ് റാട്ടക്കൊല്ലി, കിരൺ കുമാർ, പി കെ ഷൗക്കത്ത് പഞ്ചളി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ് ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നുമുള്ള നിറങ്ങൾ വിതറുന്ന പൂക്കളും വ്യത്യാസങ്ങളായ ഫലങ്ങളും, ചെടികളും മൈതാനിയിൽ നിറഞ്ഞിരിക്കുകയാണ്. അൻപതിലേറെ വരുന്ന ഉപഭോക്തൃസ്റ്റാളുകൾ മേളയുടെ പ്രത്യേകതകളിൽ ഒന്നാണ്. നിത്യോപയോഗ അലങ്കാര സാധനങ്ങൾ വളരെ വിലക്കുറവിൽ ഇവിടെ നിന്നും വാങ്ങാനാകും. വിശാലമായ ഫൂഡ് കോർട്ടാണ് മറ്റൊരാകർഷണം. വയനാടൻ വിഭാവങ്ങൾക്ക് പുറമേ കേരളീയ, ഇന്ത്യൻ, വിദേശ ഭക്ഷണങ്ങളും ഇവിടെനിന്നും ലഭിക്കും. മരണക്കിണർ, ജയ്റ്റിൽ ബ്രേക്ക് ഡാൻസ്, കൊളംബസ്, ഡ്രാഗൺ ട്രെയിൻ എന്നിവയൊക്കെ ഉൾക്കൊള്ളുന്ന ഹൈടെക് അമ്യൂസ്മെന്റ് പാർക്കും വയനാട്ടിൽ ഇതാദ്യമായി എത്തുകയാണ്. കുട്ടികൾക്കും, സ്ത്രീകൾക്കും മുതിർന്നവർക്കൊക്കെ വൈവിധ്യമാർന്ന വിനോദോപാധികളിൽ എർപ്പെടാനുള്ള അവസരവും മേള ഒരുക്കുന്നുണ്ട്. എല്ലാ ദിവസവും സായാഹ്നം സമ്പന്നമാക്കാനുള്ള സ്റ്റേജ് പ്രോഗ്രാമുകൾ ഒരുക്കുന്നുണ്ട്. വയനാട്ടിലെയും കേരളത്തിലെയും പ്രമുഖരും പ്രഗത്ഭരുമായ കലാകാരന്മാർ വിവിധങ്ങളായ പരിപാടികളിൽ പങ്കാളികളാവും. അത്തരം പ്രതിഭകളെ നേരിൽ കാണാനുള്ള അവസരവും ഇത്തവണത്തെ പുഷ്പോത്സവം ഒരുക്കുന്നുണ്ട്. ഗെയിം ഷോകളും നഴ്സറികളും കാണികളെ ആകർഷിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *