പൊഴുതനയിൽ 11.300 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

കൽപ്പറ്റ: പൊഴുതനയിൽ എക്സൈസ് 11.300 കിലോ കഞ്ചാവ് പിടികൂടി. കഞ്ചാവ് സൂക്ഷിച്ച കുറ്റത്തിന് പൊഴുതന സ്വദേശിയായ കാരാട്ട് വീട്ടിൽ ജംഷീർ അലി, ആലപ്പുഴ സ്വദേശിയായ സൗമ്യഭവനം വീട്ടിൽ സുരേഷ് എന്നിവരെ കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.ഷറഫുദ്ദീനും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു. പൊഴുതന ടൗണിന് സമീപമുള്ള നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ അടുക്കള ഭാഗത്ത് കുഴിച്ചിട്ട നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്. ജംഷീർ അലി നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ സ്ഥിരം കുറ്റവാളിയാണ്. പ്രധാന മയക്കുമരുന്ന് വിൽപ്പനക്കാരാണ് പിടികൂടിയ ജംഷീർ അലിയും സുരേഷും. ജംഷീർ അലി കാപ്പ ചുമത്തി നാടുകടത്തിയിരുന്ന വ്യക്തി കൂടിയാണ്. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ അബ്ദുൾഅസീസ്. K.K കൃഷ്ണൻകുട്ടി. P , സിവിൽ എക്സൈസ് ഓഫീസർമാരായ വൈശാഖ് V. K, അനീഷ്.E.B, അജയ്. K എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *