പുൽപള്ളി :മുള്ളൻകൊല്ലി ശശിമലയിൽ ഭർത്താവിന്റെ അടിയേറ്റ് ഭാര്വമരിച്ചു. ശശിമല എ.പി. ജെ. നഗർകോളനിയിലെ അമ്മിണി (55) ആണ് മരിച്ചത്. കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ബാബുവിന്റെ മർദ്ദനത്തിലാണ് അമ്മിണി മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് ബാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് സംഭവം പുറത്തറിയുന്നത്. ഇവർ മദ്യപിച്ച് കലഹിക്കുന്നത് പതിവായിരുന്നുവെന്ന് സമീപവാസികൾ പറയുന്നു. പുൽപ്പള്ളി എസ്ഐ അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷമെ മരണകാരണം വ്യക്തമാകുവെന്ന് പോലീസ്.