മാനന്തവാടി: കടബാധ്യത മൂലം ആത്മഹത്യ ചെയ്ത കർഷകൻ്റെ മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കൾ തയ്യാറായില്ല. റവന്യൂ വകുപ്പ്അടിയന്തിര ധനസഹായം അനുവദിക്കുകയും മറ്റ് കാര്യങ്ങൾ രമ്യമായി പരിഹരിക്കുമെന്ന ഉറപ്പിനെ തുടർന്ന് മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. ക്ഷീരകർഷകനായ കല്ലോടി പുളിഞ്ഞാമ്പറ്റയിലെ പറപ്പള്ളിൽ തോമസ് (ജോയി-58)കടബാധ്യതയെ തുടർന്ന് വെള്ളിയാഴ്ച തൂങ്ങി മരിച്ചത്.വെള്ളിയാഴ്ച തന്നെ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിക്കുകയും ചെയ്തിരുന്നു.ഇന്നലെ രാവിലെ 11.30 മണിയോടെവയനാട് ഗവ. മെഡിക്കൽ കോളേജിൽ നിന്നും തോമസിൻ്റെ മൃതദേഹം പോസ്റ്റ്മോമോർട്ടം പൂർത്തീകരിച്ചെങ്കിലും മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ തയ്യാറായില്ല. തോമസിൻ്റെകടബാധ്യത മുഴുവൻ സർക്കാർ ഏറ്റെടുക്കണമെന്നും സംസ്ക്കാര ചടങ്ങുകൾക്ക്അടിയന്തിര ധനസഹായം നൽകണമെന്നുമാവശ്യപ്പെട്ട് കൊണ്ട് ബന്ധുക്കളും കോൺഗ്രസ്സും നാട്ടുകാരും മൃതദേഹം ഏറ്റുവാങ്ങാതെ മോർച്ചറിക്ക് മുൻപിൽ സമരം തുടങ്ങുകയായിരുന്നു.സംഭവമറിഞ്ഞ് തഹസിൽദാർ എ.ജെ.അഗസ്റ്റ്യൻ, മാനന്തവാടി എസ്.എച്ച്.ഒ.എം.എം.അബ്ദുൽ കരീം, എസ്.ഐ.സോ ബിൻ എന്നിവർ സ്ഥലത്തുകയും ഒരു മണിക്കൂറിന് ശേഷം സമരം അവസാനിപ്പിച്ച് മൃതദേഹം ബന്ധുക്കൾ ഏറ്റ് വാങ്ങുകയുമായിരുന്നു.സംസ്ക്കാര ചടങ്ങുകൾക്ക് 10,000 രൂപ അടിയന്തിര സഹായമായി നൽകും.തോമസിൻ്റെ കടബാധ്യതയെ കുറിച്ച് റവന്യൂ വകുപ്പ് അന്വേഷണം നടത്തുകയും രണ്ട് ദിവസത്തിനകം റിപ്പോർട്ട് കലക്ടർക്ക് സമർപ്പിക്കും കലക്ടർ സംസ്ഥാന സർക്കാറിൻ റിപ്പോർട്ട് നൽകുമെന്ന ഉറപ്പിനെ തുടർന്നാണ് മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങിയത്.എച്ച് ബി പ്രദീപ്, . ജിൽസൺ തൂപ്പുംകര, . എ എംനിശാന്ത് .വിനോദ് തോട്ടത്തിൽ, ജോർജ് പടക്കൂട്ടിൽ, ഉഷ വിജയൻ എന്നിവരുടെ നേതൃത്വത്തിലാണ് ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയത്.