മാനന്തവാടി: കേരള ഗാന്ധിഗ്രാമ വ്യവസായ ബോര്‍ഡ് സംസ്ഥാനത്തുടനീളം 2023 ഖാദി ബക്രീദ് മേള സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വനിതാ കെട്ടിട സമുച്ഛയത്തില്‍ നടത്തുന്ന ഖാദി വില്‍പ്പന മേള മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത് ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജോയ്‌സി ഷാജു അധ്യക്ഷത വഹിച്ചു. മാനന്തവാടി മുനിസിപ്പാലിറ്റി ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ വിപിന്‍ വേണുഗോപാല്‍ ആദ്യ വില്‍പ്പന ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പി.കെ. അമീന്‍, ഇന്ദിര പ്രേമചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.പി. ഷിജി, പ്രോജക്ട് ഓഫീസര്‍ പി. സുഭാഷ്, രശ്മി. എസ്. തയ്യത്ത്, അഡ്വ. റഷീദ് പടയന്‍, എം. അനിത തുടങ്ങിയവര്‍ സംസാരിച്ചു.