കല്‍പ്പറ്റ: കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡില്‍ ബസുകള്‍ പുറത്തേക്ക് പോകാനുള്ള വഴി ഉപയോഗിച്ച് ബസ് സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് 12 വാഹനങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്ത് പിഴ ഈടാക്കിയതായി റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.
ഇത്തരം നിയമ ലംഘനങ്ങള്‍ പൊതുജനങ്ങളുടെ ജീവന് ഭീഷണിയാണെന്നും തുടര്‍ന്നും പരിശോധന നടത്തി നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ െ്രെഡവിംഗ് ലൈസന്‍സ് റദ്ദാക്കുന്ന കര്‍ശന നടപടി സ്വീകരിക്കുമെന്നും റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.