മാനന്തവാടി ലളിതകലാ അക്കാദമിയിൽ ആർകൊവിഡ് 19 ചിത്ര പ്രദർശനം ഉദ്ഘാടനം ചെയ്തു. ലളിത കലാ ആർട്ട് ഗ്യാലറിയിൽ നടക്കുന്ന ചിത്ര പ്രദർശനം പ്രശസ്ത ചിത്രകാരൻ സണ്ണിമാനന്തവാടി ഉദ്ഘാടനം ചെയ്‌തു.നഗരസഭ കൗൺസിലർസിനിബാബുഅ ധ്യക്ഷത വഹിച്ചു. കൊവിഡ് കാലങ്ങളിലെ നോവ്, അനിശ്ചിതത്വം, ഭയം എല്ലാം കലാകാരന്മാരിലും വലിയ ആഘാതങ്ങൾ ഉണ്ടാക്കി. അക്കാലങ്ങളിൽ അവർ വരച്ച ചിത്രങ്ങൾ അന്നത്തെ മനുഷ്യൻ്റെ വേദനയുടെയും പൊരുതലിന്റെയും നേർചിത്രങ്ങളാണ് ഈ ചിത്രങ്ങളാണ്ആർകൊവിഡ് 19 എന്ന പേരിൽ ചിത്രപ്രദർശനം നടത്തുന്നത്. പാലക്കാടൻ ചിത്രകാരി ഫോറിന്റൊ ദീപ്തിയുംമലപ്പുറം, തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, കോട്ടയം, കോഴിക്കോട് എന്നീ ജില്ലകളിലെ15 ഓളം കാലാകാരന്മാരടങ്ങുന്ന ടീം ആണ് ചിത്ര പ്രദർശനം നടത്തുന്നത്. പ്രദർശനം നാളെ സമാപിക്കും. അശോകൻ ഒഴകോടി,എം.ഗംഗാധരൻ,ഫോറിന്റെ ദീപ്‌തി, ചിത്രകാരിആര്യതുടങ്ങിയവർസംസാരിച്ചു