മീനങ്ങാടി: വിഭിന്നശേഷി സമൂഹത്തിന്‍റെ സര്‍ഗ്ഗാവിഷക്കാരങ്ങള്‍ക്ക് പൊതുവേദി ഒരുക്കി മീനങ്ങാടി ഗ്രാമപഞ്ചായത്ത്. സഹയാത്രിക വിഭിന്നശേഷി കലോത്സവം മൌത്ത് പെയിംന്‍റിംഗിലൂടെ ഗിന്നസ് ബുക്കിലിടം നേടിയ ജോയല്‍ കെ ബിജു ഛായചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു . കിടപ്പ് രോഗികള്‍ മുതല്‍ വീല്‍ചെയറിന്‍റെ സഹായത്താലും ആംബുലന്‍സിലുമായെത്തി പരിമിതികളെ തോല്‍പിച്ച് അവര്‍ നൃത്തം ചെയ്യുകയും പാട്ടുപാടുകയും ചെയ്തു. പത്തൊന്‍പത് വാര്‍ഡുകളില്‍ നിന്നായി അറുപതിലധികം കലാകാരന്‍മാര്‍ പരിപാടികളവതരിപ്പിച്ചു. പങ്കെടുത്ത മുഴുവന്‍ ആളുകള്‍ക്കും സര്‍ട്ടിഫിക്കറ്റുകളും മൊമൻറോയും വിതരണം ചെയ്തു.നാലുചുവരുകള്‍ക്കുള്ളില്‍ തളച്ചിടേണ്ടവരല്ല ചേര്‍ത്തുനിര്‍ത്തേണ്ടവരാണെന്ന സന്ദേശം പൊതുസമൂഹത്തിന് നല്‍കികൊണ്ടാണ് കലോത്സവം അവസാനിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ഇ വിനയന്‍ , കെ പി നുസ്രത്ത്, ബേബി വര്‍ഗ്ഗീസ് , ഉഷ രാജേന്ദ്രന്‍ , കെ അഫ്സത്ത്, അഞ്ചുകൃഷ്ണ , മെഡിക്കല്‍ ഓഫീസര്‍ കെ കുഞ്ഞിക്കണ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു