മാനന്തവാടി: ജോലിക്കിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. ഒണ്ടയങ്ങാടി എടപ്പടി കോളനിയിലെ തമ്മൻകോട് ശ്രീകുമാർ (43) ആണ് മരിച്ചത്. മാനന്തവാടി ബയോവിൻ അഗ്രോ റിസേർച്ച് കമ്പനിയിലെ തൊഴിലാളിയാണ്. തിങ്കളാഴ്ച വൈകീട്ട് 4.30-ഓടെയായിരുന്നു സംഭവം. കമ്പനിയുടെ വാഴത്തോട്ടത്തിലെ ജോലിക്കിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ മാനന്തവാടിയെ വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അച്ഛൻ: പനമരത്തെ പരേതനായ അമ്മാനി കേളു. അമ്മ: മാധവി. ഭാര്യ: വിനീത. മക്കൾ: നിവേദ്യ (വിദ്യാർഥിനി, ജി.വി.എച്ച്.എസ്.എസ്, മാനന്തവാടി), നവനീത് (വിദ്യാർഥി, ഗവ. യു.പി. സ്കൂൾ, മാനന്തവാടി). സഹോദരങ്ങൾ: ശ്രീധരൻ, സുരേന്ദ്രൻ. മാനന്തവാടി പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് സംസ്കാരം ചൊവ്വാഴ്ച.