നവകേരള യാത്രയിൽ തലശ്ശേരിയില്‍ അപൂര്‍വമന്ത്രിസഭ യോഗം ചേർന്ന്സർക്കാർ

നവകേരള സദസ്സിന്റെ ഭാഗമായി ആദ്യ മന്ത്രിസഭ യോഗം ബുധനാഴ്ച തലശ്ശേരിയില്‍ നടക്കും. രാവിലെ ഒമ്പതിന് കൊടുവള്ളി പേള്‍വ്യൂ റെസിഡൻസിയിലാണ് യോഗം.പ്രകൃതിദുരന്തങ്ങള്‍പോലെയുള്ള അടിയന്തര സാഹചര്യങ്ങളില്‍ മന്ത്രിസഭ യോഗം തലസ്ഥാനത്തിനു പുറത്ത് ചേരാറുണ്ടെങ്കിലും മുഴുവൻ മന്ത്രിമാരുമായി സമ്പൂര്‍ണ യോഗം ചേരുന്നത് അപൂര്‍വമാണ്. തലശ്ശേരിയില്‍ മന്ത്രിസഭ യോഗത്തിനുശേഷമാണ് നവകേരള സദസ്സിന്റെ ജില്ലയിലെ മൂന്നാം ദിനമായ ബുധനാഴ്ച രാവിലെ 11ന് കൂത്തുപറമ്പ് മണ്ഡലം സദസ്സ് പാനൂര്‍ നുച്ചിക്കാട് മൈതാനത്ത് നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *