വയനാട് ജില്ലയിലെ ഏക പ്രൊഫഷണൽ ഫുട്ബാൾ ക്ലബ്ബായ വയനാട് യുണൈറ്റഡ് എഫ് സിയുടെ ആഭിമുഖ്യത്തിൽ ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ജില്ലാ ഫുട്ബാൾ അസോസിയേഷന്റെയും സഹകരണത്തോടെ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും രക്ഷിതാക്കളുടെയും കുട്ടികളുടെയും സജീവ പങ്കാളിത്തത്തോടെ ലഹരി വിപത്തിനെതിരെ സാംസ്ക്കാരിക പ്രതിരോധമുയർത്തുക എന്ന ലക്ഷ്യത്തോടെ കുട്ടികൾക്കായി യുവ കപ്പ് എന്ന പേരിൽ ഫുട് ബോൾ മത്സരം സംഘടിപ്പിക്കുന്നു.മൂന്ന് സബ് ജില്ലകളിൽ നിന്നും യുവ കപ്പിൽ രജിസ്റ്റർ ചെയുന്ന ടീമുകളെ സബ് ജില്ലാ അടിസ്ഥാനത്തിൽ ഡിസംബർ 2,3 തീയതികളിൽ മാനന്തവാടി ഉപ ജില്ലാ മത്സരങ്ങൾ വെള്ളമുണ്ട ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിലും ബത്തേരി ഉപജില്ലാ മത്സരങ്ങൾ മുനിസിപ്പൽ ഗ്രൗണ്ട് ബത്തേരിയിലും , വൈത്തിരി ഉപജില്ലാ മത്സരങ്ങൾ UNITED FC ഹോം ഗ്രൗണ്ട് പിണങ്ങോടും യുവ ക്വാളിഫയിങ് നോക്ക് ഔട്ട് റൗണ്ടുകൾ നടത്തി ഓരോ സബ് ജില്ലയിൽ നിന്നും രണ്ട് ടീമുകളെ വീതം യുവ ലീഗ് റൗണ്ടിലേക്ക് തിരഞ്ഞെടുക്കും.ഓരോ ടീമുകൾക്കും യുവ കപ്പിൽ പത്ത് മാച്ചുകൾ വീതം നൽകി കൂടുതൽ പോയിന്റ് ലഭിക്കുന്ന നാല് ടീമുകളെ സെമി ഫൈനൽ മത്സരസത്തിലും വിജയികളാകുന്ന രണ്ടു ടീമുകൾ യുവകപ്പ് ന് അർഹനാകുന്ന ഫൈനൽ പോരാട്ടത്തോടുകൂടി ടൂർണമെന്റ് അവസാനിക്കും.യുവ കപ്പ് മത്സരങ്ങൾ 2024 ജനുവരി ആദ്യവാരം ജിനചന്ദ്ര സ്റ്റേഡിയം കല്പറ്റയിൽ വച്ചായിരിക്കും നടക്കും.വിജയികൾക്ക് ലഭിക്കുന്നത് 5ലക്ഷം രൂപയാണ്.യുവകപ്പ് ൽ മത്സരിക്കുന്ന ടീമുകളിൽ നിന്നും 6 കുട്ടികളെ സ്കൗട്ടിങ് വഴി തെരെഞ്ഞെടുത്ത് രണ്ട് ലക്ഷം രൂപ സ്ക്കോളർഷിപ്പോടു കൂടി WUFC റെസിഡൻഷ്യൽ അക്കാദമിയിൽ പരിശീലിപ്പിക്കുന്നതായിരിക്കുമെന്നും സ്പോർട്സ് കൌൺസിൽ പ്രസിഡന്റ് എം. മധു, ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് കെ. റഫീഖ്, വയനാട് യുണൈറ്റഡ് എഫ് സി ചെയർമാൻ ഷമീംബക്കർ സി കെ, എക്സിക്യൂട്ടീവ് മെമ്പർമാരായ ഇബ്രാഹിം പി, അബ്ദുൽ അസീസ്. കെ പി. ആർ. ഒ നൗഷാദ് കെ കെ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു