വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

ബത്തേരി : മഞ്ചേരിയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. നെല്ലിയമ്പം എരുവങ്കിൽ അബൂബക്ക൪-റംല ദമ്പതികളുടെ മകൻ അഷ്‌നാദ് ആണ് മരിച്ചത്. ഇന്നലെ രാവിലെ മഞ്ചേരി കോളേജിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ അഷ്‌നാദിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെയോടെയാണ് അഷ്‌നാദ് മരണപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *