തരുവണ: പാലിയാണയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന് സമീപത്തെ ഷെഡ്ഡിന് തീപിടിച്ച് വയോധികന് പൊള്ളലേറ്റ് മരിച്ചു. തേനാമിറ്റത്തില്‍ വെള്ളന് (80) ആണ് മരിച്ചത്. വെള്ളന്റെ ഭാര്യ തേയി (70) യെ ഗുരുതര പൊള്ളലേറ്റ നിലയില്‍ മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ഇരുവരും തനിച്ച് താമസിച്ച് വന്നിരുന്ന ഷെഡ്ഡിനാണ് തീ പിടിച്ചത്. വിളക്ക് കത്തിക്കുന്നതിനിടെ തീ പിടിച്ചതാകാം എന്നാണ് പ്രാഥമിക നിയമനം. വെള്ളമുണ്ട പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിക്കുന്നു.