ഷെഡ്ഢിന് തീ പിടിച്ച് പരിക്കേറ്റ വൃദ്ധയും മരണപ്പെട്ടു.

വെള്ളമുണ്ട : താമസിക്കുന്ന ഷെഡ്ഢിന് തീ പിടിച്ച് പരിക്കേറ്റ വൃദ്ധയും മരണപ്പെട്ടു.വെള്ളമുണ്ട പാലയാണ തേനോത്തുമ്മൽ കോളനിയിലെ വെള്ളൻ്റെ ഭാര്യ തേയി (70) ആണ് ഇന്ന് പുലർച്ചെ മരണപ്പെട്ടത്.ഇന്നലെ വൈകുന്നേരമുണ്ടായ സംഭവത്തിൽ ഷെഡ്ഢിൽ വെച്ച് തന്നെ വെള്ളൻ മരണപ്പെട്ടിരുന്നു. തേയിയെ പൊള്ളലേറ്റ നിലയിൽ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതായിരുന്നു. ഷെഡ്ഢിലുണ്ടായിരുന്ന പെട്രോൾ കത്തിയാണ് അപകടമുണ്ടായതെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *