കൽപ്പറ്റ,: സ്കൂളുകളിൽ ഉച്ചഭക്ഷണത്തിന് ഫണ്ട് അനുവദിക്കാതിരിക്കുകയും അതേസമയം നവ കേരള യാത്രയുടെ ഭാഗമായി ധൂർത്ത് നടത്തുകയും ചെയ്യുന്നതിനെതിരെ എംഎസ്എഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കൽപ്പറ്റയിലും തരുവണയിലും നിയോജകമണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നവ കേരള ഭിക്ഷാടന യാത്ര എന്ന പേരിൽ പ്രതീകാത്മക പ്രതിഷേധം നടത്തി. മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും പ്രച്ഛന്ന വേഷം അണിഞ്ഞ് ഭിക്ഷ യാചിച്ചു കൊണ്ടായിരുന്നു പ്രതിഷേധം. നവ കേരളയാത്ര നാളെ ജില്ലയിൽ എത്തുന്നതിനു മുന്നോടിയായാണ് എം എസ് എഫ് വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്. ചില്ലറ ചില്ലറ നാണയങ്ങൾ നൽകി പൊതുജനങ്ങളും പ്രതിഷേധത്തിന്റെ ഭാഗമായി. എം എസ് എഫ് ജില്ലാ പ്രസിഡന്റ് പി എം റിൻഷാദ്, ജനറൽ സെക്രട്ടറി ഫായിസ് തലക്കൽ, വൈസ് പ്രസിഡണ്ട് മുബഷീർ കൽപ്പറ്റ, കൽപ്പറ്റ പ്രസിഡണ്ട് ഫസൽ കാവുങ്ങൽ, ട്രഷറർ അംജദ് അലി,സിറാജുദ്ദീൻ കമ്പളക്കാട്, അജ്‌സൽ പൊഴുതന, നിഹാൽ റിപ്പൺ തുടങ്ങിയവർ കൽപ്പറ്റയിലും മാനന്തവാടി നിയോജകമണ്ഡലം പ്രസിഡണ്ട് റിയാസ് വാളാട്, ജനറൽ സെക്രട്ടറി റാഫി പാലമുക്ക്, ട്രഷറർ ഷംനാസ് ചെറ്റപ്പാലം, ജില്ലാ കമ്മിറ്റി അംഗങ്ങളായ മുത്തലിബ് ദ്വാരക, നാസർ അഞ്ചുകുന്ന് തുടങ്ങിയവർ മാനന്തവാടിയിലും നേതൃത്വം നൽകി.