താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം ഉണ്ടായത് സുരക്ഷാ ഭിത്തികളുടെ നിർമ്മാണം നടക്കുന്ന സ്ഥലത്ത്. സുരക്ഷ സംവിധാനങ്ങൾ ഒരുക്കാൻ കോൺട്രാക്റ്റ് എടുത്ത കമ്പനിയോട് ആവശ്യപ്പെട്ടെങ്കിലും അവർ ചെവിക്കൊണ്ടില്ലെന്ന് ചുരം പ്രവർത്തക സമിതി അംഗം പറഞ്ഞു.അപകടം നടന്ന സ്ഥലത്ത് ജോലികൾ നടക്കുന്നതായിട്ടുള്ള സൂചനാ ബോർഡുകളും,മറ്റു സംവിധാനങ്ങളും ഇല്ലാ എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ചുരം പോലെയുള്ള സ്ഥലങ്ങളിൽ റോഡിന്റെ വശങ്ങളിൽ നിർമ്മാണ പ്രവർത്തികൾ നടക്കുമ്പോൽ പാലിക്കേണ്ട സുരക്ഷാ സംവിധാനങ്ങൾ ഒന്നും തന്നെ കോൺട്രാക്ട് കമ്പനി ചെയ്തിട്ടില്ലെന്നും പറഞ്ഞു.