വനപാലകരെ ആക്രമിച്ച് കടന്നു കളഞ്ഞ സംഭവം; നായാട്ട് സംഘത്തിനായി അന്വേഷണം

പേരിയ :പുള്ളിമാനിനെ വെടിവച്ചു കൊന്ന് കാറിൽ കടത്തി കൊണ്ട് പോകുവായിരുന്ന സംഘത്തെ തടഞ്ഞ വരയാൽ ഡെപ്യൂട്ടി റേഞ്ച് ഫോറസ്ററ്ഓഫീസറുടെനേതൃത്യത്തിലുള്ള വനപാലകരെ നായാട്ട് സംഘം ആക്രമിച്ചു കടന്നു കളഞ്ഞു.ജീവക്കാരായ വിപിൻ കെ.വി , സുനിൽകുമാർ എന്നിവർക്കാണ് പരിക്കേറ്റത്.വെടിവെച്ച് കൊന്ന നിലയിൽ പുള്ളിമാനിന്റെ ജഡം പേരിയ ചന്ദനത്തോട് ഭാഗത്തുനിന്ന് കണ്ടെത്തി.വന്യമൃഗ സംരക്ഷണ നീയമപ്രകാരം കേസ് എടുത്ത് അന്വേഷണം നടത്തി വരുന്നുണ്ട്. വധശ്രമത്തിന് തലപ്പുഴ പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തുന്നുണ്ട്. പ്രതികളെയും കടത്താൻ ഉപയോഗിച്ച വാഹനത്തെയും തിരിച്ചറിഞ്ഞതായും ഉടൻ പിടികൂടുമെന്നും പേര്യ റേഞ്ച് ഓഫീസർ കെ ഹാഷിഫ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *